Skip to main content

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നു

 

സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ.സി.യു, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്ററിക്‌സ് ആന്റ് ഗൈനക്കോളജി (കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ്) ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  രണ്ടു വർഷം പ്രവൃത്തിപരിചയം വേണം.  ഡിസംബർ 17, 18, 19 തിയതികളിൽ കൊച്ചിയിലും 21, 22 തിയതികളിൽ കൊൽക്കത്തയിലും 24, 25, 26 തിയതികളിൽ ഡൽഹിയിലുമാണ് ഇന്റർവ്യൂ.  വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

പി.എൻ.എക്സ്. 5417/18

date