Skip to main content

സംസ്ഥാനത്ത് പട്ടയ വിതരണം 13 മുതൽ 

 

സംസ്ഥാനത്ത് പട്ടയ വിതരണം 13ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് തുടക്കം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ നടന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

അർഹതപ്പെട്ട പരമാവധി പേർക്ക് പട്ടയം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വിവേകപൂർവമായ നടപടിയുണ്ടാവണം. നിയാമാനുസൃതം വേഗത്തിലുള്ള നടപടി ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. പരമാവധി ചെലവ് ചുരുക്കിയാവും പട്ടയ മേള സംഘടിപ്പിക്കുക. ജില്ലാ കളക്ടറേറ്റുകൾ, സ്‌കൂളുകൾ, ടൗൺഹാളുകൾ എന്നിവിടങ്ങളിലാവും പരിപാടി നടത്തുക. 

ഈ മാസം 13നും ജനുവരി ഒന്നിനുമാണ് തിരുവനന്തപുരം ജില്ലയിലെ പട്ടയവിതരണം. കൊല്ലത്ത് ഡിസംബർ 27, പത്തനംതിട്ട ജനുവരി ഒന്ന്, ആലപ്പുഴയും കോട്ടയവും ഡിസംബർ 28, ഇടുക്കി ജനുവരി 11, എറണാകുളം ജനുവരി നാല്, പാലക്കാട് അഞ്ച്, തൃശൂർ ജനുവരി 25, മലപ്പുറവും കോഴിക്കോടും ഡിസംബർ 17, വയനാട് ഡിസംബർ 29, കണ്ണൂർ ഡിസംബർ 24, കാസർകോട് ജനുവരി ഏഴ് എന്നിങ്ങനെ പട്ടയ വിതരണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർ യു. വി. ജോസ്, ലാന്റ് ബോർഡ് സെക്രട്ടറി സി. എ. ലത, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 5430/18

date