Skip to main content

മക്കരപ്പറമ്പ് ബൈപ്പാസ് ഡിപിആര്‍ തയ്യാറാക്കുന്ന നടപടി പുരോഗതിയില്‍

മക്കരപ്പറമ്പ് ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡിപിആര്‍ തയ്യാറാക്കുന്ന പ്രവൃത്തി പുരോഗതിയിലാണെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് കിറ്റ്‌ക്കോയുടെ  നേതൃത്വത്തില്‍ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട്, ഫീസിബിലിറ്റി റിപ്പോര്‍ട്ട്, അലൈന്‍മെന്റ് ഓപ്ഷന്‍ എന്നിവ  സമര്‍പ്പിച്ചിട്ടുണ്ട്. അലൈന്‍മെന്റ് അപ്രൂവലിന് വേണ്ടിയുള്ള നടപടികള്‍ പുരോഗതിയിലാണ്. അലൈന്‍മെന്റിന് അംഗീകാരം ലഭിക്കുന്ന മുറക്ക് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും അനുമതി ലഭിച്ചാലുടന്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചതായി എം.എല്‍എ അറിയിച്ചു.

 

date