Post Category
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എം.ഫില്‍ അല്ലെങ്കില്‍ പി.ജി ഡിപ്ലൊമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍. പ്രതിമാസ വേതനം 30700 രൂപ. താല്പര്യമുള്ളവര് കൂടിക്കാഴ്ചക്കായി ഡിസംബര്‍ 18ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അസ്സല് രേഖകളും പകര്‍പ്പും സഹിതം എത്തണം.
date
- Log in to post comments