Skip to main content

പട്ടികജാതി വികസന വകുപ്പിന്റെ ദക്ഷിണേന്ത്യൻ പഠനപര്യടനയാത്ര തുടങ്ങി

 

      പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണേന്ത്യൻ പഠനയാത്ര പുറപ്പെട്ടു. വകുപ്പിന്റെ 18 പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ 60 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. കെ.റ്റി.ഡി.സി യുടെ  മൂന്ന്  എ.സി. ബസ്സുകളിലായുള്ള യാത്രയിൽ 30 ആൺകുട്ടികളും 30 പെൺകുട്ടികളും ഉൾപ്പെടുന്നു. വകുപ്പിലെ 10 ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുന്നുണ്ട്.  കേരളം, കർണാടകം, തമിഴ്‌നാട്, ഗോവ, തെലുങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും സംഘം സന്ദർശിക്കും.

     പഠനയാത്ര പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ ഫ്‌ളാഗ് ഓഫ് ചെയ്തു. ജോയിന്റ് ഡയറക്ടർ എം. നജിം, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 10 വർഷമായി മുടങ്ങിക്കിടന്ന പഠനപര്യടനയാത്ര ഈ വർഷമാണ് പുനരാരംഭിച്ചത്. 

പി.എൻ.എക്സ്. 5523/18

date