പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ. ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരളം നാളിതുവരെ ദർശിക്കാത്ത തരത്തിൽ സംഭവിച്ച മഹാപ്രളയത്തിൽ ഒരു നവ കേരള സൃഷ്ടിക്കായി ഉതകുന്ന പദ്ധതികളായിരിക്കണം അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതെന്ന സർക്കാർ നിർദേശം പൂർണമായും പാലിച്ചാണ് പദ്ധതി രേഖക്ക് രൂപം നല്കിയിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന് ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്നും അനുമതിയായ മന്ദിരത്തിന്റെ തറക്കല്ലിടൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാലകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നടപ്പു സാമ്പത്തികവർഷം നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ടെലിവിഷനുകൾ, എൽ.സി.ഡി പ്രോജക്ടറുകൾ, സൗണ്ട് സിസ്റ്റം എന്നിവയുടെ വിതരണവും സെമിനാറിനോടനുബന്ധിച്ചു നടന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെ.ആർ. അഞ്ജന നന്ദിയും പറഞ്ഞു.
(പി.ആർ.പി. 2792/2018)
- Log in to post comments