Skip to main content

പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

 

എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടിയിലേയ്ക്കുള്ള ഇന്റർവ്യൂ ഡിസംബർ 18 ന് നടക്കും.  ഡെസ്‌ക്‌ടോപ്പ് എൻജിനീയറിങ് (പത്ത്/പ്ലസ് ടു/ബിരുദം), നെറ്റ് വർക്കിങ് സപ്പോർട്ട് എൻജിനീയർ (പത്ത്/പ്ലസ് ടു/ബിരുദം/ബിരുദാനന്തര ബിരുദം), സോഫ്റ്റ് വയർ ഡെവലപ്‌മെന്റ് (പ്ലസ് ടു/ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ്) ഇവയാണ് കോഴ്‌സുകൾ.  
താൽപ്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ രാവിലെ 10.30 ന് ഹാജരാകണം.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,000 രൂപ പ്രതിമാസം സ്റ്റൈപന്റും 5,000 രൂപ ഇന്റേൺഷിപ്പും ലഭിക്കും.  കൂടുതൽ വിവരങ്ങൾ ഐ.റ്റി.ഡി.പി. നെടുമങ്ങാട്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട എന്നിവിടങ്ങളിൽ ലഭിക്കും.  
(പി.ആർ.പി. 2794/2018)

 

date