Skip to main content

നെയ്യാറ്റിൻകര താലൂക്ക് പരാതി പരിഹാര അദാലത്ത്

 

നെയ്യാറ്റിൻകര താലൂക്കിലെ പൊതുജന പരാതിപരിഹാര അദാലത്ത് എ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  എ.ഡി.എം. വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പൊതുജനങ്ങൾ നൽകിയ പരാതികൾ പരിശോധിച്ചു.
 
ആകെ 202 പരാതികളാണ് ലഭിച്ചത്.  107 എണ്ണം തീർപ്പാക്കുകയും ബാക്കി 85 പരാതികൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.  ചെയർപേഴ്‌സൺ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർപേഴ്‌സൺ കെ.കെ. ഷിബു, ജനപ്രതിനിധികൾ, തഹസീൽദാർ കെ. മോഹനകുമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 2798/2018)

 

date