Skip to main content

പേരണ്ടൂർ–വടുതല പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു — ടി.ജെ. വിനോദ് എം.എൽ.എ

എറണാകുളം നിയോജക മണ്ഡലത്തിലെ വടുതലയെയും പേരണ്ടൂരിനെയും ബന്ധിപ്പിക്കുന്ന പേരണ്ടൂർ–വടുതല പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതായി ടി.ജെ. വിനോദ് അറിയിച്ചു. വർഷങ്ങളായി കടലാസിൽ മാത്രം ഒതുങ്ങി നിന്നിരുന്നതും പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായ ഈ പദ്ധതി ടി.ജെ. വിനോദ് എം.എൽ.എയുടെ സ്ഥിരമായ ഇടപെടലുകളും പിന്തുടർച്ചയും മൂലം യാഥാർത്ഥ്യമാകുന്നത്.

പദ്ധതിക്ക് ₹34.24 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെയാണ് പ്രവർത്തികൾ ആരംഭിക്കാൻ സാധിച്ചത്. ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് 2018ൽ നിന്ന് 2021ലേക്ക് മാറ്റിയതിനെ തുടർന്നാണ് മുൻകൂട്ടി കണക്കാക്കിയ ₹32.33 കോടിയിൽ നിന്ന് തുക വർധിച്ചത്. നിലവിൽ ലഭിച്ച ഭരണാനുമതി അടിസ്ഥാനപ്പെടുത്തി സാങ്കേതിക അനുമതിയും ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാകുകയും ചെയ്തിട്ടുണ്ട്. 

പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കൽ (₹10 കോടി), വിവിധ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ചെലവുകൾ എന്നിവ ഉൾപ്പെടുത്തി മൊത്തം ₹34.24 കോടിയുടെ ഭരണാനുമതിയാണ് അനുവദിച്ചത്. പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ പേരണ്ടൂർ ഭാഗത്ത് 34 സെന്റ്യും വടുതല ഭാഗത്ത് 55 സെന്റ്യും സ്ഥലം ഏറ്റെടുത്തു. തീരദേശ പരിപാലന നിയമപ്രകാരം ആവശ്യമായ ക്ലിയറൻസ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും അനുമതികളും ലഭിച്ചിട്ടുണ്ട്.

നിലവിൽ പേരണ്ടൂർ ഭാഗത്താണ് പൈലിങ്ങ് പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്. 

പാലത്തിന്റെ പ്രധാന സാങ്കേതിക സവിശേഷതകൾ

ആകെ നീളം: 153.60 മീറ്റർ

സ്പാനുകൾ: 25.70 മീറ്റർ നീളമുള്ള 2 സ്പാൻ, 26 മീറ്റർ നീളമുള്ള 1 സ്പാൻ, 12.5 മീറ്റർ നീളമുള്ള 6 ലാൻഡ് സ്പാൻ

കാരിയേജ് വേ: 7.50 മീറ്റർ

ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള ഫുട്പാത്തുകൾ

ആകെ വീതി: 11.00 മീറ്റർ

അപ്രോച്ച് റോഡുകൾ:

വടുതല ഭാഗത്ത് 60 മീറ്റർ നീളം; ഇരുവശത്തും 111 മീറ്റർ സർവീസ് റോഡുകൾ

പേരണ്ടൂർ ഭാഗത്ത് 55 മീറ്റർ നീളം; ഒരു വശത്ത് 120 മീറ്റർ സർവീസ് റോഡ് 

പാലം യാഥാർത്ഥ്യമാകുന്നതോടെ പച്ചാളം–വടുതല പ്രദേശങ്ങളെ പേരണ്ടൂരുമായി ബന്ധിപ്പിക്കുന്ന എളുപ്പമാർഗം സൃഷ്ടിക്കപ്പെടുകയും, എറണാകുളം നഗരത്തിലേക്കുള്ള ദിനംപ്രതി വർധിക്കുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വലിയ സഹായമാകുമെന്നും ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി.

വടുതല ഭാഗത്തെ അപ്രോച്ച് റോഡ് ചിന്മയ റോഡിലേക്ക് ബന്ധിപ്പിക്കുന്നതിന്  ഭൂമിയിറ്റുടുക്കുന്നതിനു 3 കോടി രൂപയും നിർമാണ പ്രവർത്തികൾക്കായി 2 കോടിയുമുൾപ്പടെ 5 കോടി രൂപയുടെ പ്രൊപോസൽ ബഡ്ജറ്റിൽ സമർപ്പിചതിനു 20% പ്രൊവിഷനിൽ അനുമതി ലഭിച്ചതയും ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.

ഹൈബി ഈഡൻ, അഡ്വ. വി.കെ. മിനിമോൾ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജെറാൾഡ് കൗൺസിലർമാരായ ബീന മഹേഷ്‌, ആൽബർട്ട് അമ്പലത്തിങ്കൽ, വി.ആർ. സുധീർ, ഹെൻറി ഓസ്റ്റിൻ, മുൻ കൗൺസിലർ പി. എൻ സീനുലാൽ, പി.ബി തമ്പി, ഷാഹുൽഹമീദ്, സേവ്യർ ജോർജ്, സി.ജെ ജോർജ് ഉൾപ്പടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പേരണ്ടൂർ–വടുതല പാലം യാഥാർത്ഥ്യമാകുന്നതോടെ, എറണാകുളം നഗരത്തിന്റെ ഗതാഗത സംവിധാനത്തിന് ദീർഘകാല ആശ്വാസമാകും.

date