Skip to main content
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മേപ്പാറയില്‍ നിര്‍മ്മിച്ച കളിക്കളം

കളിക്കളമൊരുക്കി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത്

 

 

കാഞ്ചിയാറിലെ കായിക പ്രേമികള്‍ക്കും വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കും പുത്തനുണര്‍വേകാന്‍ കളിക്കളമൊരുക്കി ഗ്രാമപഞ്ചായത്ത്. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്‍ണ്ടില്‍ നിന്നും രണ്‍ണ്ട് ലക്ഷത്തി എണ്ണായിരം രൂപ വിനിയോഗിച്ചാണ് 12-ാം വാര്‍ഡ് മേപ്പാറയില്‍   പഞ്ചായത്തു വക 25 സെന്റ് സ്ഥലത്ത് കളിക്കളം നിര്‍മ്മിച്ചത്.  മണ്ണിട്ട് ലെവല്‍ ചെയ്ത് വശങ്ങളില്‍ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് വല കെട്ടി വോളിബോള്‍, ഷട്ടില്‍ ടൂര്‍ണമെന്റിനുതകും വിധത്തിലാണ് കളിക്കളത്തിന്റെ നിര്‍മ്മാണം. ഈ വല അഴിച്ചു മാറ്റിയാല്‍ അത്‌ലറ്റിക്‌സ് കായിക മത്സരങ്ങള്‍ക്കും വിനിയോഗിക്കാം. ഗ്രാമപഞ്ചായത്തിന്റെ ആദ്യ കളിക്കളമാണിത്. 23 ന് ഉച്ചകഴിഞ്ഞ് രണ്ടണ്‍് മണിക്ക് നടക്കുന്ന ഉദ്ഘാടന യോഗത്തില്‍  കളിക്കളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യം ജോര്‍ജ് നാടിന് സമര്‍പ്പിക്കുമെന്ന് വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.എന്‍.ബിനു അറിയിച്ചു.

 

ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം, അംഗന്‍വാടി, തമിഴ് മീഡിയം ഏകാധ്യാപക സ്‌കൂള്‍ എന്നിവയെല്ലാം ഈ കളിക്കളത്തിന് സമീപത്തായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടണ്‍ു തന്നെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ കളിക്കളം ഒരുപോലെ പ്രയോജനപ്പെടും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം , പൈക്ക കായിക മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം സ്‌കൂളുകളുടെയും മറ്റും മൈതാനങ്ങളിലാണ് നടത്തിയിരുന്നത്. പഞ്ചായത്ത് പുതുതായി കളിക്കളം നിര്‍മ്മിച്ചതോടെ ഇനി ഇത്തരം കായിക മത്സരങ്ങളും ഓണത്തോടനുബന്ധിച്ചുള്ള വിവിധ ടൂര്‍ണമെന്റുകളുമെല്ലാം ഇവിടെ  നടത്താനാകും. ജനങ്ങളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച കളിക്കളം പഞ്ചായത്തിലെ കായിക മുന്നേറ്റത്തിന് മുതല്‍കൂട്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് പറഞ്ഞു.

 

date