Skip to main content
പ്രളയത്തില്‍ നാശനഷ്ടമുണ്ടായ ചെറുതോണി അക്ഷയ സംരംഭക ജെസിയ്ക്ക് തൊടുപുഴ ബ്ലോക്ക് സംരംഭകര്‍ നല്‍കിയ സഹായം ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു കൈമാറുന്നു. അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ് സമീപം

അക്ഷയ വാര്‍ഷികം ആഘോഷിച്ചു

 

 

അക്ഷയ പദ്ധതിയുടെ 16-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  മികച്ച അക്ഷയ സംരംഭകരെ ആദരിച്ചു. അക്ഷയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിവിധ സേവനങ്ങളെ  സംബന്ധിച്ചുളള പരിശീലനവും നല്‍കി.  ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു വിവിധ സേവനങ്ങളില്‍ മികവുപുലര്‍ത്തിയ സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപ്രദേശത്തെ മികച്ച അക്ഷയ സംരംഭകന്‍, മികച്ച നവാഗത സംരംഭകര്‍  എന്നിവരെയും മികച്ച സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ട തങ്കമണി,  അക്ഷയ സംരംഭക   സിന്ധു  അലക്‌സ്, മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ട ആനച്ചാല്‍ അക്ഷയ സംരംഭകന്‍  നിഷാന്ത് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 

ഇടമലക്കുടിയില്‍ സെപ്ഷ്യല്‍ ക്യാമ്പ് നടത്തിയ നിഷാന്ത്, റെജി, അനി ല്‍കുമാര്‍ , ജഗദീഷ്, സാം എന്നിവരെ ചടങ്ങില്‍  അഭിനന്ദിച്ചു. പുറ്റടി അക്ഷയ സംരംഭകനായ  പ്രിന്‍സ് രാജുവിന് പ്രത്യേക പുരസ്‌കാരം  നല്‍കി.

പ്രളയദുരന്തത്തില്‍ അക്ഷയ കേന്ദ്രത്തിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ട ചെറുതോണി അക്ഷയ സംരംഭകയായ ജെസിയ്ക്ക് അക്ഷയ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുന്നതിലേയ്ക്കായി തൊടുപുഴ ബ്ലോക്കിലെ സംരംഭകര്‍ നല്‍കിയ കമ്പ്യൂട്ടര്‍ ജില്ലാ കളക്ടര്‍ കൈമാറി. എംപ്ലോായ്‌മെന്റ്, രജിസ്‌ട്രേഷന്‍, ലേബര്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് , മോട്ടോര്‍ വെഹിക്കിള്‍, ഫാക്ടറീസ് ആന്റ്  ബോയിലേഴ്‌സ് വകുപ്പ് മേധാവികള്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കി. 

date