Skip to main content

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ 40-ാം വാര്‍ഷികാഘോഷം 21ന് മന്ത്രി കെ. രാജു നിര്‍വ്വഹിക്കും

 

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ 40-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 21ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്  തേക്കടി വനശ്രീ ഓഡിറ്റോറിയത്തില്‍ വനം വന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷയായിരിക്കും. ചടങ്ങില്‍ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറിന്റെയും സ്‌പെഷ്യല്‍ സ്റ്റാമ്പിന്‍രെയും പ്രകാശനവും ഗവി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായി കെ.എഫ്.ഡി.സിയ്ക്കും മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിനം പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന വാഹനങ്ങളുടെ കൈമാറ്റവും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ സമീപ മേഖലയിലെ അംഗനവാടികള്‍ക്കായുള്ള പ്രത്യേക സഹായപദ്ധതി കിളിവാതില്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തും. രാവിലെ 11 മുതല്‍ ബാംബൂ ഗ്രോവ് കളരിയില്‍ പെരിയാറിന്റെ തീരങ്ങലിലൂടെ 40 വര്‍ഷം സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും അവരോട് സംവദിക്കുകയും  ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ നിര്‍വഹിക്കും. പെരിയാറിന്റെ  ഹൃദയത്തുടിപ്പുകള്‍ പ്രഗത്ഭരായ ഛായാചിത്രകാരന്‍മാര്‍ ക്യാമറയില്‍ ഒപ്പിടെയുത്ത അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

date