താത്കാലിക നിയമനം
ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 11 ന് സ്‌കൂളില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. നിശ്ചിത ട്രേഡില്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി ലീവിംഗ് സര്‍ട്ടിഫിക്കറ്റോ എസ്.എസ്.എല്‍.സി വിജയത്തോടൊപ്പം നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ കേരള എഞ്ചിനിയറിംഗ് പരീക്ഷ/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സോ പാസായവര്‍ക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 19,950 രൂപയാണ് പ്രതിമാസ വേതനം. ജൂണ്‍ 11 ന് രാവിലെ പത്തിന് ഇന്റര്‍വ്യൂ നടത്തും.
അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ലൈബ്രറി സയന്‍സ് ബിരുദമാണ് ലൈബ്രേറിയന്‍ തസ്തികയുടെ യോഗ്യത. കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. 22,000 രൂപയാണ് പ്രതിമാസ വേതനം. ജൂണ്‍ 11 ന് ഉച്ചയ്ക്ക് രണ്ടിനാണ് ഇന്റര്‍വ്യു. ഫോണ്‍: 0480 2960400, 0480 2706100.
- Log in to post comments