ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ റെസിഡന്റ് ട്യൂട്ടർ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 16-ന്
ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ റെസിഡന്റ് ട്യൂട്ടർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ജൂൺ 16-ന് രാവിലെ 10.30-ന് സ്കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഹയർ സെക്കൻഡറി വിഭാഗം ട്യൂട്ടർ തസ്തികയിലേക്ക് സയൻസ് വിഷയങ്ങളിലുള്ള പി.ജി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. സെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ സയൻസ് വിഷയങ്ങളിൽ ഡിഗ്രിയും ബി.എഡും ഉള്ളവരെയും പരിഗണിക്കും. ഹൈസ്കൂൾ വിഭാഗം ട്യൂട്ടർ തസ്തികയിലേക്ക് സയൻസ് അല്ലെങ്കിൽ ഹ്യൂമാനിറ്റീസ് വിഷയങ്ങളിലുള്ള ഡിഗ്രിയും ബി.എഡുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ ഇല്ലെങ്കിൽ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കും. യു.പി വിഭാഗം ട്യൂട്ടർ തസ്തികയിലേക്ക് പ്ലസ് ടൂ/ഡിഗ്രി, ടി.ടി.സി ഉള്ളവർക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗങ്ങളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്.
അപേക്ഷകർ 22-നും 50-നും മധ്യേ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2027 മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക. കരാർ കാലാവധിയിൽ പ്രതിമാസം 15,000 രൂപ ഹോണറേറിയമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16-ന് രാവിലെ 10.30-ന് നായരങ്ങാടിയിലുള്ള സ്കൂളിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0480-2960400.
- Log in to post comments