Skip to main content

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

അടൂരിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  2026-2028 ബാച്ചിലെ മെറിറ്റ്, മാനേജ്മെന്റ്റ് സീറ്റുകളിലേക്കാണ്  അവസരമുള്ളത്.

രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച്
 50 ശതമാനം മാർക്കോടെ പ്ലസ് ടൂ വിജയിച്ചവർക്കും വിവിധ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകൾ, ഹിന്ദി ഡിഗ്രി, എം.എ എന്നിവ പാസായവർക്കും കോഴ്സിന് അപേക്ഷിക്കാം. അപേക്ഷകർക്ക് 17 നും 35 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. എന്നാൽ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കും.

മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർ ജൂൺ 15-ന് വൈകിട്ട് അഞ്ചിനകം  https://kbpe.kerala.gov.in/deled2026 എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനേജ്‌മെൻ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ 'ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല' എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ഫോൺ- 8547126028, 04734-296496.
 

date