Post Category
*സെൻസസ് : സെല്‍ഫ് എന്യുമറേഷന്‍ 16 മുതല്‍*
സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമുണ്ടാകും. ഈ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് ഒരു കേന്ദ്രീകൃത വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അവരുടെ ഭവന, ആസ്തി വിവരങ്ങള്‍ നേരിട്ട് അപ്ലോഡ് ചെയ്യാം. തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ഒന്നാം ഘട്ടത്തില്‍ നടക്കുക. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍, കുടിവെള്ള ഉറവിടം ഉള്‍പ്പെടെയുള്ള വിവരങ്ങള്ളും ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. രണ്ടാംഘട്ടമായി 2027 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ജനസംഖ്യാ കണക്കെടുപ്പ് നടക്കും
date
- Log in to post comments