Skip to main content
സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍നിന്ന്

പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമീഷന്‍ സിറ്റിങ്: 45 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 45 പരാതികള്‍ തീര്‍പ്പാക്കി. നേരത്തെ ലഭിച്ച 50 പരാതികളാണ് പരിഗണിച്ചത്. 
 
ആശ്രിത നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും എല്‍.ഡി.സി നിയമനം ലഭിച്ചില്ലെന്ന ആര്‍.ഇ.സി വലിയപൊയില്‍ സ്വദേശി കെ റീനയുടെ പരാതിയില്‍ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ രണ്ട് വിവരാവകാശ രേഖകളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സിറ്റിങ്ങിന് കമീഷന്‍ അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി കെ വാസു എന്നിവര്‍ നേതൃത്വം നല്‍കി. കമീഷന്‍ സ്റ്റാഫ് അംഗങ്ങളായ കെ മുരുകന്‍, എല്‍ ലിജു, കെ എസ് ധന്യ, എ ജി ശിവസന്ധ്യ എന്നിവര്‍ പങ്കെടുത്തു.

date