അറിയിപ്പുകള്‍
വനിതകള്‍ക്ക് തയ്യല്‍ പരിശീലനം
കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വനിതകള്‍ക്ക് 31 ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-49. ജൂണ്‍ 13 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9447276470.
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ നിയമനം
കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് പരിധിയിലെ നാല് പ്രീമെട്രിക്, ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്‍, മെസ്ബോയ്, എഫ്.ടി.എസ്, പി.ടി.എസ് തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 16ന് രാവിലെ 11ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കും. യോഗ്യരായ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18-56. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. 2027 മാര്‍ച്ച് 31 വരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പി.എസ്.സി മുഖേന നിയമനം വരെയോ ആകും കാലാവധി. ഫോണ്‍: 2376364.
പോളിടെക്‌നിക് പ്രവേശനം: സൗജന്യ സെമിനാര്‍
പോളിടെക്‌നിക് പ്രവേശനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ജൂണ്‍ 16ന് രാവിലെ 10.30ന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിയവര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0496-2615500.
സ്റ്റുഡന്റ്സ് കൗണ്‍സിലര്‍ നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2026-27 വര്‍ഷത്തേക്ക് സ്റ്റുഡന്റ്സ് കൗണ്‍സിലറെ നിയമിക്കും. യോഗ്യത: നേരിട്ടുള്ള പഠനത്തിലൂടെ രണ്ടുവര്‍ഷ മുഴുവന്‍സമയ എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രിക് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് കോഴ്സ് പൂര്‍ത്തിയായിരിക്കണം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ജൂണ്‍
26ന് മുമ്പ് hrdcell@geckkd.ac.in എന്ന മെയിലില്‍ അയക്കണം. അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കും.
അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ 2021, 2022, 2023 അധ്യയനവര്‍ഷം അഡ്മിഷന്‍ നേടുകയും കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തവര്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നല്‍കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജൂണ്‍ 20നകം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9495353972.
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് യോഗം
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴിലുള്ള സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ (ഐ.എ ജി) താമരശ്ശേരി താലൂക്ക്തല യോഗം ജൂണ്‍ 10ന് വൈകീട്ട് മൂന്നിന് താലൂക്ക് ഓഫീസില്‍ ചേരും. ദുരന്തനിവാരണ രംഗത്ത് പ്രവൃത്തിക്കുന്ന താലൂക്ക് പരിധിയിലെ എല്ലാ സന്നദ്ധസംഘടന പ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനം
കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മറൈന്‍ ആംബുലന്‍സില്‍ പുരുഷന്മാരായ പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ജൂണ്‍ 16ന് രാവിലെ 11ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ അഭിമുഖം നടത്തും. യോഗ്യത: ജനറല്‍ നഴ്സിങ്. രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും ഓഖി ദുരന്തബാധിത കുടുംബത്തില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0495 2383780.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ 2026-27ല്‍ കാന്റീന്‍ നടത്തിപ്പിന് എഫ്.എസ്.എസ്.എ.ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 19ന് ഉച്ചക്ക് രണ്ടു വരെ സ്വീകരിക്കും.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍സി, പ്ലസ്ടു, ഡിഗ്രി, ഐ.ടി.ഐ. ഫോണ്‍: 8281723705.
- Log in to post comments