Skip to main content

ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറിവൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ജൂൺ 10 മുതൽ www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ജൂലൈ 10 വരെയും 60/- രൂപ പിഴയോടെ ജൂലൈ 24 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾ ഓൺലൈൺ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർസ്‌കോൾ-കേരളവിദ്യാഭവൻപൂജപ്പുര പി.ഒതിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 1900/2026

date