Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 9  - 1000 ദിനങ്ങള്‍  - കൈപ്പമംഗലം മണ്‌ഡലത്തില്‍  45 കോടി രൂപയുടെ പദ്ധതികള്‍

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി കൈപ്പമംഗലം നിയോജകമണ്ഡലത്തില്‍ 45 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്‌ഘാടനം നടക്കുന്ന 24.99 കോടിരൂപയുടെ പദ്ധതികളും 20.9 കോടിരൂപയുടെ നിര്‍മ്മാണോദ്‌ഘാടനം നടക്കുന്ന പദ്ധതികളുമുണ്ട്‌. നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്‌ഘാടനം ഫെബ്രുവരി 18ന്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ മന്ത്രി ജി. സുധാകരന്‍ നാടിന്‌ സമര്‍പ്പിക്കും. ഇതില്‍ 1.9 കോടി രൂപയുടെ കോതപറമ്പ്‌-കാര റോഡ്‌ പദ്ധതി, 1. 81 കോടി രൂപ ചെലവഴിച്ച്‌ പുത്തന്‍പള്ളി- ബീച്ച്‌ റോഡ്‌, 2. 52 കോടി രൂപ ചെലവഴിച്ച്‌ എടത്തുരുത്തി- എടമുട്ടം റോഡ്‌, 83 ലക്ഷം രൂപ ചെലവഴിച്ച്‌ ശ്രീനാരായണപുരം- പടിഞ്ഞാറെ വെമ്പല്ലൂര്‍ റോഡ്‌, 68 ലക്ഷം രൂപ ചെലവഴിച്ച്‌ വി.കെ ഗോപാലന്‍ റോഡ്‌, 67 ലക്ഷം രൂപ ചെലവഴിച്ച്‌ അരാകുളം-അരീക്കോട്‌ റോഡ്‌ എന്നിവയാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌.
പെരിഞ്ഞനത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 12 പദ്ധതികളുടെ ഉദ്‌ഘാടനം 18 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആറ്‌ പദ്ധതികളും നിര്‍മ്മാണം ആരംഭിക്കുന്ന ആറ്‌ പദ്ധതികളുമാണ്‌ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത്‌ ഗ്രൗണ്ടില്‍ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. മതിലകം പഞ്ചായത്തില്‍ വൈകീട്ട്‌ 5ന്‌ ആടുവളര്‍ത്തല്‍ പദ്ധതിയും കന്നുകാലി കര്‍ഷകര്‍ക്ക്‌ പ്രളയദുരിതാശ്വാസ വിതരണവും മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രി കെ. രാജു നിര്‍വഹിക്കും.
25 ന്‌ രാവിലെ 9 ന്‌ മതിലകം വളപ്പായ ക്ഷേമനിധി ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം തൊഴില്‍ വകുപ്പ്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ആറു കോടി രൂപ ചെലവഴിച്ച കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ രണ്ടാംഘട്ട പൂര്‍ത്തീകരണവും അഴീക്കോട്‌ ലൈറ്റ്‌ ഹൗസ്‌ പാലം നിര്‍മ്മാണ ഉദ്‌ഘാടനവും ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ തുറമുഖ വകുപ്പ്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനംചെയ്യും. എറിയാട്‌ ഗ്രാമപഞ്ചായത്തില്‍ അഴീക്കോട്‌ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിട ഉദ്‌ഘാടനം വൈകീട്ട്‌ 4 മണിക്ക്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും.
മാര്‍ച്ച്‌ മൂന്നിന്‌ 62 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന മതിലകം-കൂളിമുട്ടം റോഡ്‌, 14 ഹൈമാസ്സ്‌ ലൈറ്റുകള്‍, ചരിത്രകാരന്‍ പി.എ. സെയ്‌തുമുഹമ്മദിന്റെ സ്‌മാരകം, അഴീക്കോട്‌ മാര്‍ത്തോമ്മാ നഗര്‍ ലൈഫ്‌ സ്‌റ്റൈല്‍ മ്യൂസിയം എന്നിവയുടെ നിര്‍മ്മാണോദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിവിധ സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ നിര്‍വ്വഹിക്കും. 193 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന വള്ളിവട്ടം-അഞ്ചങ്ങാടി ബീച്ച്‌ റോഡ്‌, എസ്‌.എന്‍. പുരം പഞ്ചായത്ത്‌ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണോദ്‌ഘാടനം വ്യവസായ വകുപ്പ്‌ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വ്വഹിക്കും. മൂന്നു കോടി രൂപ ചെലവഴിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കിയ എറിയാട്‌ ഐഎച്ച്‌ആര്‍ഡി കോളേജിന്റെ ഉദ്‌ഘാടനം ഇക്കഴിഞ്ഞ ഫെബ്രുവരി 11-ന്‌ മന്ത്രി വി. എസ്‌.സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു.

 

date