Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 9 - 1000 ദിനങ്ങള്‍ - ചാലക്കുടി നിയോജകമണ്‌ഡലത്തില്‍  ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്‌ 8 പദ്ധതികള്‍

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡത്തില്‍ വിവിധ പദ്ധതികള്‍ ഉദ്‌ഘടനത്തിനൊരുങ്ങുന്നു.സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി വി.എസ്‌.സുനില്‍കുമാര്‍, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി കെ ടി ജലീല്‍, ജെ മേഴ്‌സി ക്കുട്ടിയമ്മഎന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യും. 16 നു സംസ്ഥാന സര്‍ക്കാര്‍ ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം അനുവദിച്ച 63.76ലക്ഷം രൂപ ഉപയോഗപ്പെടുത്തി കണ്ണന്‍കുളത്തിന്‍റെ നവീകരണം. പരിയാരം-കോടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നമ്പ്യാര്‍പടി പാലത്തിന്‍റേയും,കപ്പത്തോട്‌ സംരക്ഷണ ഭിത്തിയുടേയും നിര്‍മ്മാണോദ്‌ഘാടനം എന്നിവ മന്ത്രി വി എസ്‌ സുനില്‍കുമാര്‍ നിര്‍വഹിക്കും.18 ന്‌ ചാലക്കുടി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട മുരിങ്ങൂര്‍ കാടുകുറ്റി റോഡിന്റെയും ചാലക്കുടി മാള റോഡിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനവും നവീകരിച്ച ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ്‌ ഹൗ ഉദ്‌ഘാടനവും പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. 21 ന്‌ പനമ്പിള്ളി സര്‍ക്കാര്‍ കോളേജില്‍ പുതുതായി നിര്‍മിച്ച അഡ്‌മിനിസ്‌റേറ്റീവ്‌ ബ്ലോക്കിന്റെയും പുതിയതായി അനുവദിച്ച കോഴ്‌സുകളുടെയും ഉദ്‌ഘടാനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. 23 ന്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വാഴച്ചാലില്‍ പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.

 

date