Skip to main content
 അഡിക്ഷന്‍ സെന്റര്‍): നീലേശ്വരത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ ലഹരി മോചന ചികിത്സാ കേന്ദ്രം

ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ  ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും

സാമൂഹ്യവിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്കിരയായി ലഹരിയുടെ ലോകത്തേക്ക് വഴിതെറ്റി പോകുന്ന യുവജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രം  ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12 ന്  തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും.

 ലഹരിക്കെതിരേ എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച വിമുക്തി പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം താലൂക്കാശുപത്രിക്ക് സമീപം ഡീ അഡിക്ഷന്‍ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.ലഹരി ഉപയോഗം യുവാക്കളില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൃത്യമായ ചികിത്സ നല്‍കി അവരെ ആരോഗ്യകരമായ സാമൂഹിക ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയാണ് ചികിത്സാ കേന്ദ്രം കൊണ്ടുദ്ദേശിക്കുന്നത്. ചികിത്സാ കേന്ദ്രത്തിലെത്തുന്നവരെ പരിശോധിക്കാന്‍ ഔട്ട് പേഷ്യന്റ് (ഒ.പി) വിഭാഗം കഴിഞ്ഞ നവംബറില്‍ തന്നെ ആരംഭിച്ചിരുന്നു.കിടത്തി ചികിത്സിക്കുന്നതിനായുള്ള ഐപി വിഭാഗത്തിന്റെ ഉദ്ഘാടനം  ഫെബ്രുവരി 18 ന് നടക്കും 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ അവരെ കുറ്റവാളികളായി സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താതെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ്   ഇതിലൂടെ ശ്രമിക്കുന്നത്. ചികിത്സാ കേന്ദ്രത്തില്‍   അസിസ്റ്റന്റ് സര്‍ജ്ജന്‍,  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്,സ്റ്റാഫ് നേഴ്‌സ്,സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍,സെക്യൂരിറ്റി ജീവനക്കാരന്‍,ക്ലീനിംഗ് ജീവനക്കാരന്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. പത്ത് പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ട് ഇവിടെ. എക്‌സൈസ് റെയ്ഡുകളിലും മറ്റും പിടിയിലാകുന്ന ലഹരിക്കടിമയായവരെ ഇവിടെ ചികിത്സിക്കും. ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ സേവനങ്ങളെക്കുറിച്ച് അറിയാന്‍ കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസ്-04994 256728,കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്-04994 255332,ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്-04672 204125,നീലേശ്വരം ഡി അഡിക്ഷന്‍ സെന്റര്‍-04672 282933

date