ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന് ഇന്ത്യയില്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
ടൂറിസം മേഖലയില്‍ ലോകത്ത് ഇന്ന് ഏറ്റവുംകൂടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവുംജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുളള സ്വദേശ് ദര്ശന് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട - ഗവി - വാഗമണ്‍ - തേക്കടി എക്കോടൂറിസംസര്ക്യൂട്ടിന്റെ ഉദ്ഘാടനം വാഗമണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ടുറിസം രംഗത്തെ വളര്‍ച്ചയില്‍ ലോക ടൂറിസം കൗണ്‍സില്‍ പരിഗണിക്കുന്ന നാല് ഘടകങ്ങളില്‍ ആഭ്യന്തര മൊത്ത വരുമാനവും വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണവും ഈ രംഗത്തെ നിക്ഷേപവുമാണ്. കഴിഞ്ഞ നാല് വര്ഷക്കാത്ത് രാജ്യത്തെ ടൂറിസം വരുമാനം 234 ബില്യണ്‍ ഡോളറാണ് ഏകദേശം 16.5 കോടി ലക്ഷം രൂപയാണ്. കേരളം ടൂറിസം രംഗത്തെ മാര്‍ക്കറ്റ് ചെയ്യുന്ന രീതി കേന്ദ്രം താത്പര്യപൂര്‍വമാണ് വീക്ഷിക്കുന്നത്. കേരള ടൂറിസത്തി െന്റ പരസ്യങ്ങള്‍ അനുപമമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ8.21 കോടി ആളുകള്‍ ടൂറിസം മേഖലയില്‍ജോലിചെയ്യുന്നതില്‍ ഏഴ് കോടിയും സാധാരണക്കാരാണ്. ടൂറിസം രംഗത്ത് ഇന്ത്യമൂന്നാംസ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഇന്ത്യയുടെ മുന്നിലുള്ളത്.
കേന്ദ്ര
ചടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി എംഎംമണി അധ്യക്ഷനായിരുന്നു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവരും ഒത്തൊരുയോടെ പദ്ധതികള്‍ നടപ്പാക്കുന്നത് നാടിന് പ്രയോജനകരമാണ് അദ്ദേഹം പറഞ്ഞു. വനം വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ച കാര്യങ്ങള്‍ ഒഴിവാക്കിയതൊഴിച്ചാല്‍ പദ്ധതി ഏതാണ്ട് പരിപൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞതായി മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജോയ്സ്ജോര്ജ്ജ്എംപി പറഞ്ഞു. ഇ എസ് ബിജിമോള്‍ എംഎല്‍എ, ഏലപ്പാറ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ആര് രാജേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവുംകാത്തുസൂക്ഷിച്ചുകൊണ്ട് പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കടമ്മനിട്ട-ഗവി-വാഗമണ്‍-പീരുമേട്-ഇടുക്കി-തേക്കടി തുടങ്ങിയവിനോദസഞ്ചാരകേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റോഡുകള്‍, വാഗമണില്‍ സാഹസികടൂറിസം ഉള്‍പ്പെടെയുള്ള വിനോദാപാധികള്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, ഉന്നത നിലവാരത്തിലുള്ള നടപ്പാതകള്‍, ഇടുക്കി-പീരുമേട് എന്നിവിടങ്ങളില്ഇക്കോലോഡ്ജുകള്തുടങ്ങിയവയാണ്ഇക്കോടൂറിസംസര്ക്ക്യൂട്ട് പദ്ധതി വഴി, 90 കോടി രൂപയുടെകേന്ദ്രധനസഹായത്തോടെയുംസംസ്ഥാന ടൂറിസംവകുപ്പിന്റെസഹകരണത്തോടെയുംകേരളത്തില്നടപ്പാക്കുന്നത്.
- Log in to post comments