Skip to main content

ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

 

കേരളസർക്കാരിന്റെ നിയന്ത്രണത്തിലുളള പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ്സ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗസ്റ്റ് ഫാക്കൽറ്റി, ടെക്‌നിക്കൽ അസ്സിസ്റ്റന്റ് എന്നിവരെ നിമയിക്കുന്നു. ബി.എഫ്.എ/ഡി.എഫ്.എയും ഈ മേഖലയിലെ പ്രവൃത്തി പരിചയവും ഉള്ളവരെ ഗസ്റ്റ് ഫാക്കൽറ്റിയായി പരിഗണിക്കും. എം.എസ്‌സി ചൈൽഡ് ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ല്യു/എം.എ ക്ലിനിക്കൽ സൈക്കോളജി, എം.എ, എം.എസ്‌സി സൈക്കേളജി, പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് ആണ് ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25ന് രാവിലെ 10.30ന് സെന്റർ ഓഫ് എക്‌സലൻസ്സ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സെന്ററിൽ കൂടിക്കാഴ്ചയ്‌ക്കെത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2345627.

പി.എൻ.എക്സ്. 681/19

date