Post Category
താനാളൂരില്‍ ഡയാലിസിസ് സെന്റര്‍ മന്ത്രി എ.സി.മൊയ്തിന് ഇന്ന് (ഫെബ്രുവരി 23) ഉദ്ഘാടനം ചെയ്യും
താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തിന് ഇന്ന്(ഫെബ്രുവരി 23) വൈകിട്ട് നാലിന് നിര്‍വഹിക്കും. വി.അബ്ദുറഹിമാന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 67 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയാലിസിസ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം സുഗമമാക്കാന്‍ പഞ്ചായത്ത് തലത്തില്‍ കിഡ്നി പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
വി.അബ്ദുറഹിമാന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തുന്ന താനാളൂര്‍ പഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തിന് നിര്‍വഹിക്കും.
date
- Log in to post comments