Skip to main content

വാഴക്കാട്ഗവ. ആശുപത്രിയുടെ 10 കോടിയുടെകെട്ടിടശിലാസ്ഥാപനം ഇന്ന്(ഫെബ്രുവരി 18)

സര്‍ക്കാരിന്റെആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട്കുടുംബാരോഗ്യകേന്ദ്രത്തിനായി 10  കോടിയോളംരൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ചു നല്‍കുന്ന ഹൈടെക്ക്‌സമുച്ചയത്തിന്റെശിലാസ്ഥാപനം ഇന്ന് നടക്കും. രാവിലെ 10.30 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍വി.പി.എസ്‌ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ.വി.എം.ഷംസീര്‍വയലില്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ടി.വി ഇബ്രാഹിംഎം.എല്‍.എ അധ്യക്ഷനാവും. പ്രൊജക്റ്റ് ഉപദേശകനായ മെട്രോ മാന്‍  ഇ.എം.ശ്രീധരന്‍ മുഖ്യാതിഥിയാവും. എം.പിമാരായ പി.കെകുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ച്മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
ഡോ.ഷംസീര്‍ വയലില്‍ ചെയര്‍മാനായ വി.പി.എസ്‌ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സി.എസ്.ആര്‍സ്‌കീമില്‍ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി 12 ആശുപത്രികളിലായി ആധുനിക സൗകര്യങ്ങളടങ്ങിയ സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തിലേക്ക്ജില്ലയില്‍ നിന്നുതെരഞ്ഞെടുക്കപ്പെട്ട ഏക ആശുപത്രിയാണ് വാഴക്കാട്ടേത്. പിഎച്ച്.സിയായിരുന്ന ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു. 2018 ആഗസ്റ്റ്മാസത്തില്‍രണ്ടുതവണയായിവെള്ളംകയറി ബലക്ഷയം സംഭവിച്ച കെട്ടിടത്തിന്റെസ്ഥാനത്താണ് ആധുനികസൗകര്യങ്ങളോടെ പുതിയകെട്ടിടം നിര്‍മ്മിക്കുന്നത്.  ഫാമിലി ഹെല്‍ത്ത്‌സെന്ററിന്റെ പുതിയരൂപരേഖ അടിസ്ഥാന മാക്കിയാണ് കെട്ടിടം പുതുക്കിപ്പണിയുന്നത്. പ്രീ ഫാബ്രിക്കേറ്റഡ്‌ടെക്‌നോളജി ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് ആശുപത്രിയും പരിസരവുംസംവിധാനിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ പാര്‍ക്കിങ്ങ് സ്വകര്യവും ഒന്നാം നിലയില്‍ ഒ.പി, ഫാര്‍മസി, ഒബ്‌സര്‍വേഷന്‍, കണ്‍സള്‍ട്ടിംങ്ങ്‌റൂം, ലബോറട്ടറി, പരിശോധന മുറിഎന്നിവയുംരണ്ടാം നിലയില്‍അഡ്മിനിസട്രേഷന്‍ ബ്ലോക്ക് സംവിധാനവു മൊരുക്കാനാണ് പ്രാഥമിക ധാരണ. പുതിയകെട്ടിടം വരുന്നതോടെ കിടത്തിചികില്‍സക്കുള്ളസൗകര്യമടക്കമൊരുക്കും. ഇതുകൂടാതെഓപ്പണ്‍ ജിം, ജീവിതശൈലിരോഗികള്‍ക്കായുള്ളഹെല്‍ത്ത്‌വാക്ക്‌വേ, യോഗസെന്റര്‍, അത്യാധുനിക ആംബുലന്‍സ് എന്നിവയുംഒരുക്കും. രോഗീസൗഹൃദ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന ഓപ്പണ്‍ കിച്ചണ്‍ കേരളത്തിലാദ്യമായി ഈ ആശുപത്രിയോടനുബന്ധിച്ചുണ്ടാവും.

 

date