Skip to main content

സമഗ്ര ശിക്ഷ കേരള: സിവില്‍ വര്‍ക്കിന് അനുവദിച്ചത് 318. 33 ലക്ഷം രൂപ

 

2018-19 വര്‍ഷത്തില്‍ ജില്ലാ സമഗ്ര ശിക്ഷക്ക് സിവില്‍വര്‍ക്കുമായി ബന്ധപ്പെട്ട് അനുവദിച്ചത് 318. 33 ലക്ഷം രൂപ. വിദ്യാലയ ശക്തീകരണത്തിന്റെ ഭാഗമായി അഡീഷണല്‍ ക്ലാസ് റൂം - 13 യൂണിറ്റ്, മേജര്‍ റിപ്പയര്‍ - 6 യൂണിറ്റ്, ജീര്‍ണിച്ച കെട്ടിടം മാറ്റിപണിയല്‍ - 1 യൂണിറ്റ്, ബോയ്‌സ് ടോയ്‌ലറ്റ് - 43 യൂണിറ്റ്, ഗേള്‍സ് ടോയ്‌ലറ്റ്-41 യൂണിറ്റ്, സി.ഡബ്ല്യു.എസ്.എന്‍.ടോയ്‌ലറ്റ് - 4 യൂണിറ്റ്, അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് & റെയില്‍ - 30 യൂണിറ്റ്, ഹാന്റ് റെയില്‍ - 16 യൂണിറ്റ്, വൈദ്യുതീകരണം - 87 യൂണിറ്റ് എന്നിവക്ക് വേണ്ടിയാണ് ഈ തുക. ഭൗതിക സൗകര്യങ്ങള്‍ അനുവദിക്കുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള പ്രൊജക്ട് 15 വര്‍ഷമായി സര്‍വ്വ ശിക്ഷാ അഭിയാനില്‍  1 മുതല്‍ 8 വരെയുള്ള സ്‌കൂളുകളില്‍ 5000 ക്ലാസ് മുറികള്‍, 14700 ടോയ്‌ലറ്റുകള്‍,  കുടിവെള്ളം, റാമ്പ് & റെയില്‍, ചുറ്റുമതില്‍ വൈദ്യുതീകരണം തുടങ്ങിയ സൗകര്യങ്ങളും  ഒരുക്കി.

മലയാളത്തിളക്കം: ഒന്നാം ഘട്ടം ജില്ലയില്‍ വിജയം കൈവരിച്ചത് 45387 പേര്‍

എല്‍ പി, യുപി ,ഹൈസ്‌കൂള്‍ ക്ലാസുകളിലെ മാതൃഭാഷാ പ്രയോഗ ശേഷി ഉയര്‍ത്തുന്നതിനായി ആരംഭിച്ച മലയാളത്തിളക്കം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ വിജയം കൈവരിച്ചത് 45387 പേര്‍.
അരീക്കോട് -3240, എടപ്പാള്‍ - 1308, കൊണ്ടോട്ടി -2168, കുറ്റിപ്പുറം-3482, മലപ്പുറം-3030, മഞ്ചേരി-3290, മങ്കട - 3245, നിലമ്പൂര്‍ - 3732, പരപ്പനങ്ങാടി - 2767, പെരിന്തല്‍മണ്ണ - 2764, പൊന്നാനി - 1842, താനൂര്‍ - 4382, തിരൂര്‍- 3975, വേങ്ങര-2836, വണ്ടൂര്‍-3326 എന്നിങ്ങനെയാണ് വിജയം.

 പ്രത്യേകമായി തയ്യാറാക്കിയ മൊഡ്യൂളുകളുടെ സഹായത്തോടെ 40 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കുന്ന പ്രക്രിയകളാണ് പദ്ധതിയിലുള്ളത്. പ്രീ ടെസ്റ്റിലൂടെ കണ്ടെത്തുന്ന കുട്ടികളെ പ്രക്രിയക്ക് ശേഷം നടത്തുന്ന പോസ്റ്റ് ടെസ്റ്റിലൂടെ ലക്ഷ്യം കൈവരിച്ചു എന്നുറപ്പാക്കുകയാണ് ചെയ്യുന്നത്. അരീക്കോട് - 4, എടപ്പാള്‍ - 1, കൊണ്ടോട്ടി - 12 ,കുറ്റിപ്പുറം-11, മലപ്പുറം-3, മങ്കട - 1, നിലമ്പൂര്‍ - 1, പരപ്പനങ്ങാടി - 3, താനൂര്‍-13, തിരൂര്‍ - 5, വണ്ടൂര്‍-8 എന്നിങ്ങനെ 62 ബാച്ചുകളാണ് ഇനി ആരംഭിക്കാനുള്ളത്.

സമഗ്ര ശിക്ഷ കേരള വിതരണം ചെയ്തത് 4366642 കുട്ടികള്‍ക്ക് സൗജന്യ  പാഠപുസ്തകവും 751099 കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും

2018-19  വര്‍ഷത്തില്‍ ജില്ലയില്‍ സമഗ്ര ശിക്ഷ കേരള വിതരണം ചെയ്തത് 4366642 കുട്ടികള്‍ക്ക്  സൗജന്യ പാഠപുസ്തകവും 751099 കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും. 2-)0 ക്ലാസില്‍ 59257 ഉം 3,4,5 ക്ലാസുകളില്‍ 179827 ഉം 6,7, 8 ക്ലാസുകളില്‍ 1997558 കുട്ടികള്‍ക്കുമാണ്  സൗജന്യ പാഠപുസ്തകം ലഭ്യമാക്കിയത് .പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയില്‍ 11, 43, 84000 രൂപയാണ്  ചെലവഴിച്ചത്.

ഗവണ്‍മെന്റ് സ്‌കൂളിലെ ഒരു കുട്ടിക്ക് 600 രൂപ വിലയിരുത്തി 950.21 ലക്ഷം രൂപയുടെ സൗജന്യ യൂണിഫോമുകളാണ് 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗുണഭോക്തരായ  മുഴുവന്‍ പെണ്‍ കുട്ടികള്‍ക്കും പട്ടികജാതി- പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പെട്ടവര്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള ആണ്‍ കുട്ടികള്‍ക്കും വിതരണം  ചെയ്തത്.  1 മുതല്‍ 7 വരെ ക്ലാസില്‍ കൈത്തറി യൂണിഫോമും  ഈ വര്‍ഷം നല്‍കി. പൊതുവിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്ത സാമ്പത്തിക പരിമിതികളില്‍ നിന്ന് വരുന്നവര്‍ക്ക് വ്യത്യാസം പ്രകടമാകാതെ ഏകരൂപം കൊണ്ടുവരാനാണ് യൂണിഫോം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

 

date