Skip to main content

ഹയര്‍ സെക്കന്‍ഡറി മുതല്‍ പ്രീപ്രൈമറി വരെ ഹൈടെക്കാക്കി കൈറ്റ് മുഴുവന്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററികളിലേക്കും ഡിജിറ്റല്‍ ക്യാമറയും വെബ് ക്യാമറയും വിതരണം ചെയ്തു.

ഹൈടെക് വക്കരണത്തിന്റെ  ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളെ    ഹൈടെക്ക് ക്ലാസ് മുറികളാക്കുന്നതിനു വേണ്ടി  403 സ്‌കൂളുകളിലായി 6886 ഡിവിഷനുകള്‍ക്ക്  5004  വീതം ലാപ്‌ടോപ്പുകളും  പ്രൊജക്ടറുകളും കൈറ്റ് വിതരണം ചെയ്തമയ
ു. ബാക്കിയുള്ള 1783 ക്ലാസ് മുറികള്‍ക്ക്  770 ലാപ്‌ടോപ്പുകളും 468 പ്രൊജക്ടറുകളും നല്‍കി . ഇതോടെ ജില്ലയിലെ മുഴുവന്‍ ക്ലാസ് മുറികളിലും അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൈറ്റിന് സാധിച്ചു.  കൂടാതെ ലാബ് ശാക്തീകരണത്തിന്റെ ഭാഗമായി 2845 ലാപ്‌ടോപ്പുകളും നല്‍കി. എല്ലാ  ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,

 

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും
ഡിജിറ്റല്‍ ക്യാമറ, വെബ്ക്യാമറ എന്നിവയും ലഭ്യമാക്കി

സെക്കന്ററി, ഹയര്‍സെക്കന്ററി സ്‌കൂളുകളെപ്പോലെ ജില്ലയിലെ പ്രൈമറി സ്‌കൂളുകളെയും  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 23 പ്രൈമറി സ്‌കൂളുകളും 1 ഡയറ്റും ഉള്‍പ്പെടെ 24 സ്ഥാപനങ്ങളെ പൈലറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തിരുന്നു. ഈ സ്‌കൂളുകള്‍ക്ക്  283 ലാപ്‌ടോപ്പുകളും 111 പ്രൊജക്ടറുകളുമാണ് നല്‍കിയത്.

ഈ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപര്‍ക്കും ഇത് സംബന്ധിച്ച് 2 ദിവസത്തെ പരിശീലനവും നല്‍കി. ഐ ടി ഉപകരണങ്ങള്‍ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് കുട്ടികളില്‍ കൂടുതല്‍ താത്പര്യം വളര്‍ത്തിയിട്ടുണ്ടെന്ന് കൈറ്റ് അധികൃതര്‍ പറഞ്ഞു .

 

date