Skip to main content

വൈദ്യുതി മുടങ്ങും

 

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കഴക്കൂട്ടം റെയില്‍വേ മേല്‍പ്പാലം, അപ്പാപ്പന്‍ റോഡ്, സെന്റ് ആന്റണീസ് സ്‌ക്കൂള്‍ ഭാഗങ്ങളില്‍  അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 17) രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.

മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുംകുളങ്ങര, കല്ലടിമുഖം ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 17) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ  വൈദ്യുതി മുടങ്ങും.

പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സ്‌പോര്‍ട്ടിംഗ് യൂണിയന്‍ ട്രാന്‍സ്‌ഫോര്‍മര്‍, കേശവന്‍ നായര്‍ റോഡ് ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 17) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 499/2019)

 

date