Skip to main content

ഗിരിവികാസില്‍ അപേക്ഷ ക്ഷണിച്ചു

 

 

വയനാട് നെഹ്‌റു യുവകേന്ദ സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്ള എസ്.എസ്.എല്‍.സി, പ്ലസ്ടു (ഹ്യൂമാനിറ്റിസ്, കൊമേഴ്‌സ്) പരീക്ഷ എഴുതി പരാജയപ്പെട്ട 30 വീതം വിദ്യാര്‍ത്ഥികള്‍ക്ക് 10 മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന പദ്ധതിയായ  ഗിരിവികാസില്‍ അപേക്ഷ ക്ഷണിച്ചു.  2019 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു (ഹ്യൂമാനിറ്റിസ്, കൊമേഴ്‌സ്) പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോം, താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യാത്രാചെലവ് എന്നിവ ലഭിക്കും.   പാഠ്യവിഷയത്തിന് പുറമേ വ്യക്തിത്വവികാസം, നേതൃത്വ പരിശീലനം, ആരോഗ്യ പരിപാലനം, സ്‌കില്‍ ഡവലപ്പ്‌മെന്റ് മുതലായവയില്‍ വിദഗ്ദ്ധ പരിശീലനവും കൂടാതെ പഠനയാത്രയും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ലഭിക്കും. ഫോണ്‍: 9744874781, 9207805840, 04936-202330.

date