Skip to main content
 നെടുങ്കണ്ടത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രീയ.എന്‍ നഴ്‌സസ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

നെടുങ്കണ്ടത്ത് നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു.    

                             
 
   ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ  ജന്മദിനത്തോട്  അനുബന്ധിച്ച് നെടുങ്കണ്ടത്ത്  നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. നെടുങ്കണ്ടം താലുക്ക് ആശുപത്രിയുടെയും  നെടുങ്കണ്ടം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍, കരുണ, സെന്റ് ജോണ്‍സ് നേഴ്‌സിംഗ് കോളേജുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രീയ.എന്‍ ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ സ്വന്തം ആരോഗ്യം പോലും   നോക്കാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ സമുഹത്തിന്  അഭിമാനവും മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡി.എം.ഒ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നഴ്‌സസ് ദിന റാലിയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 
 നെടുങ്കണ്ടം പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍സിഎച്ച്  ഓഫീസര്‍ സുരേഷ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസ്സി തോമസ്  മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കണ്ടം താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മെറിന്‍, ഡി.എന്‍.ഒ ഇന്‍ ചാര്‍ജ് നിമ്മി കെ കെ,   നെടുങ്കണ്ടം താലൂക്ക് ആശുപത്രി നഴ്‌സിങ്ങ് സൂപ്രണ്ട് ശ്രീദേവി. എസ് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍, നഴ്‌സിംഗ്  വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

date