Skip to main content
അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ ഗൗരിയമ്മയും അന്നകുട്ടിയും മിനിയും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ചെടുക്കുന്നു.

ഗൗരിയമ്മയും അന്നക്കുട്ടിയും മിനിയും നയിക്കുന്നു  

 

 

അടിമാലി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലെ മൂന്ന് വനിതകളാണ് കഴിഞ്ഞ ഒരു വര്‍ഷമായി അടിമാലിയുടെയും സമീപ പഞ്ചാത്തുകളുടെയും മാലിന്യ സംസ്‌കരണത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത്.ഗൗരിയമ്മയും അന്നക്കുട്ടിയും മിനിയും. ഇവര്‍ ചേര്‍ന്നാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ പ്ലാസ്റ്റിക്കുകള്‍ പൊടിച്ചെടുക്കുന്നത്. 
 ജില്ലയില്‍ മാലിന്യ സംസ്‌കരണയജ്ഞം നടക്കുന്ന സമയങ്ങളിലും അല്ലാത്തപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഈ കൈകളില്‍ സുരക്ഷിതമാണെന്നു പറയാം.മാതൃകാ പ്ലാസ്റ്റിക് സംസ്‌കരണം നടത്തുന്ന അടിമാലി ഗ്രാമപഞ്ചായത്തില്‍ ദിനംപ്രതി ശരാശരി നാലു മുതല്‍ ആറു ടണ്‍വരെ പ്ലാസ്റ്റിക് പൊടിച്ചെടുക്കുന്നു.  ടാര്‍ നിര്‍മ്മാണത്തിനടക്കം ഇവിടെ നിന്നും പൊടിച്ച പ്ലാസ്റ്റിക് കയറ്റി അയക്കുന്നുണ്ട്. രണ്ടു ദിനങ്ങളിലായി നടന്ന ശുചീകരണ യജ്ഞത്തിനു ശേഷം കൂടുതലായി സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള പ്ലാറ്റിക് മാലിന്യങ്ങളും അടിമാലിയിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ എത്തും. ശുചീകരണയജ്ഞം സമാപിച്ചെങ്കിലും വരുംദിവസങ്ങളിലും മൂവരും പ്ലാസ്റ്റിക് സംസ്‌കരണത്തിന്റെ തിരക്കുകളില്‍തന്നെയാകും.

date