Skip to main content
പ്രളയാനന്തര പുനരധിവാസത്തിന്റെ  ഭാഗമായി കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം

നവകേരളം സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം : മന്ത്രി എം എം മണി

 

നവകേരളം സൃഷ്ടിക്കാൻ ഒരുമയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും  സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നതായും മന്ത്രി എം എം മണി.

പ്രളയാനന്തര പുനരധിവാസത്തിന്റെ  ഭാഗമായി കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ച്

ഇരുമ്പുപാലത്ത് സംസ്ക്കാരികയായിരുന്നു മന്ത്രി.

കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ദേവികുളം താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്  അടിമാലിശാഖയുടെ നേതൃത്വത്തിൽ ഇരുമ്പുപാലത്ത് 6 വീടുകളുടെ നിർമാണമാണ് ഏറ്റെടുത്തത്. ഇതില്‍ പണി പൂര്‍ത്തിയായ മൂന്നു വീടുകളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. 

സംസ്ഥാനത്ത് വീടില്ലാത്ത മുഴുവൻ ആളുകൾക്കും സർക്കാർ വീട് നൽകും, പ്രളയാനന്തര പുനർ നിർമ്മാണത്തിൽ സഹകരണ മേഖലയുടെ സഹായത്തോടെ 2000 വീടുകൾ നിർമ്മിക്കും, തകർന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം അതിവേഗത്തിൽ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

ഇരുമ്പുപാലം പടികപ്പ് നിവാസി പൊന്നമ്മ ബാലകൃഷ്ണന്‍, പന്ത്രണ്ടാം മൈല്‍ സ്വദേശി ജിജി ബിജു, പതിനാലാം മൈല്‍ സ്വദേശി സഹദേവന്‍ എന്നിവര്‍ക്കാണ് വീടിന്റെ താക്കോൽ കൈമാറിയത്. ശേഷിക്കുന്ന 3 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

 

 ചടങ്ങില്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ബാങ്ക് പ്രസിഡന്റ് എം എന്‍ മോഹനന്‍,സെക്രട്ടറി കെ എം പ്രകാശന്‍,ജനപ്രതിനിധി കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.

date