Skip to main content

ജാഗ്രത പാലിക്കണം

തൃത്താലയിലെ വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ മഴയുടെ ലഭ്യതക്കനുസരിച്ചും പുഴയുടെ നീരൊഴുക്കനുസൃതമായും വരും ദിവസങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തി ജലക്രമീകരണം നടത്തും.  അതിനാല്‍ ഭാരതപ്പുഴയുടെ ഇരുകരകളിലു മുള്ളവും തൃത്താല, പടിത്തറ, ആനക്കര, പരതൂര്‍, കുറ്റിപ്പുറം, തവനൂര്‍, തിരുന്നാവായ, തൃപ്പങ്ങോട്, പുറത്തൂര്‍ പഞ്ചായത്ത് നിവാസികളും പട്ടാമ്പി, പൊന്നാനി നഗരസഭാ നിവാസികളും ജാഗ്രത പാലിക്കണമെന്ന് ചമ്രവട്ടം പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ഫോണ്‍ 0494 2666059.

 

date