Skip to main content

സമഗ്ര ആദിവാസി ശാക്തീകരണ കര്‍മ്മ പദ്ധതിയുമായി ആയുഷ് ഗ്രാമം

ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി നിലമ്പൂരില്‍ സമഗ്ര ആദിവാസി ശാക്തീകരണ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുടെ യോഗം മലപ്പുറം കലക്ടറേറ്റില്‍ എ. ഡി.എം. ടി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പദ്ധതിയിലൂടെ ഔഷധ സസ്യങ്ങളുടെയും മറ്റു വന വിഭവങ്ങളുടെയും   കാലാനുസൃതവും ശാസ്ത്രീയവുമായ ശേഖരണം, സംഭരണം, ശുദ്ധീകരണം, സംസ്‌കരണം, പാക്കിംഗ്, വിപണനം എന്നിവ സംബന്ധിച്ച് ആദിവാസികള്‍ക്കു വിദഗ്ധ പരിശീലനം നല്‍കുക വഴി അവര്‍ക്ക് സ്വയം തൊഴിലിന് അവസരം നല്‍കും. ഇതോടൊപ്പം വനത്തിന്റെയും വന വിഭവങ്ങളുടെയും സംരക്ഷണവും ഉറപ്പു വരുത്തും.
യോഗത്തില്‍ ഡി.എം.ഒ(ഐ. എസ്.എം) ഡോ. സുശീല, ആയുഷ് ഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. അമ്പിളി പ്രഭാകര്‍ നിലമ്പൂര്‍ ബി.ഡി.ഒ രാജീവ്, ഐ. ടി. ഡി.പി ഓഫീസര്‍ ശ്രീകുമാര്‍, കുടുംബശ്രീ എ. ഡി.എം.സി വിനോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംന, ഡോ. സിരി സൂരജ്, എ. ഡി.എ എമി പോള്‍, ജനമൈത്രി പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍മാരായ റിജേഷ്, സമീര്‍, നിലമ്പൂര്‍ ആര്‍. എഫ്.ഒ അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date