Skip to main content

വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധസമ്മേളനം നാളെ

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെയും ആലപ്പുഴ എക്‌സൈസ് റേഞ്ചിന്റെയും ആഭിമുഖ്യത്തിൽ എന്റെ വിദ്യാലയം ലഹരി മുക്തം പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനവും ലഹരി വിരുദ്ധ സന്ദേശവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നാളെ (ജൂൺ ആറിന്) വ്യാഴാഴ്ച രാവിലെ 11ന് അമ്പലപ്പുഴ കാക്കാഴം ഗവ. ഹൈസ്‌കൂളിലാണ് ലഹരി വിരുദ്ധ സമ്മേളനം. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ അഫ്‌സത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ഡോ. നിർമ്മൽ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ കെ.കെ.അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്യും. എക്‌സൈസ് ഇൻസ്‌പെക്ടർ ബി. റെജി, ജനപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുക്കും. 

ക്വട്ടേഷൻ  ക്ഷണിച്ചു

ആലപ്പുഴ: രജിസ്‌ട്രേഷൻ വകുപ്പിന്റെ  ജില്ലയിലെ ഓഫീസുകളിലേക്ക് പ്രിന്റർ, കാട്രിഡ്ജുകൾ  റീഫിൽ ചെയ്യുന്നതിനുള്ള  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ  ജൂൺ 15ന് ഉച്ചയ്ക്ക് 12.30നകം ജില്ല രജിസ്ട്രാർ (ജനറൽ), ജില്ല രജിസ്ട്രാർ ജനറൽ ഓഫീസ്, ഹെഡ്.പി.ഒ, ആലപ്പുഴ- 688001 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0477-2253257.
പ്രവാസി പരിഹാരകമ്മിറ്റി  ജൂൺ 12ന്

ആലപ്പുഴ:  ജില്ലയിലെ പ്രവാസി പരിഹാരകമ്മിറ്റി  ജൂൺ 12ന് രാവിലെ 11.30ന് കളക്ടറേറ്റിൽ ചേരും. പ്രാവസികൾക്കുള്ള പരാതികൾ ജൂൺ 11ന് വൈകിട്ട് നാലിനകം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രേഖമൂലമോ നേരിട്ടോ ddpalappuzha@gmail.com എന്ന വിലാസത്തിലോ അയയ്ക്കാവുന്നതാണെന്ന് കൺവീനർ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 
 

date