Skip to main content

അക്വാകൾച്ചർ പ്രൊമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമനം

ആലപ്പുഴ:  കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യക്യഷി രണ്ടാം ഘട്ടം പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും അക്വാകൾച്ചർ പ്രൊമോട്ടർമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി തെരഞ്ഞെടുക്കുന്നതിന്  അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത - ഫിഷറീസ് വിഷയത്തിലുളള വി.എച്ച്.എസ്.സി / സുവോളജി വിഷയത്തിലുളള ബിരുദം/എസ്.എസ്.എൽ.സി യും, കുറഞ്ഞത് മൂന്നുവർഷം ബന്ധപ്പെട്ട മേഖലയിലുളള പ്രവ്യത്തി പരിചയം. 20 നും 56 നും ഇടയിൽ പ്രായമുളളവരായിരിക്കണം അപേക്ഷകർ. ബയോഡേറ്റ, ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്നതിനുളള പകർപ്പ് എന്നിവയോടൊപ്പം അപേക്ഷകൾ ആലപ്പുഴ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ  ജൂൺ 13ന്  വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  0477 2252814, 0477 2251103.

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: സാമൂഹിക നീതി വകുപ്പിനു കീഴിൽ ആലപ്പുഴ നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ്. പ്രോജക്ടിലെ 177 അങ്കണവാടികൾക്ക്  ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് താല്്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂൺ 14 ഉച്ചയ്ക്ക് 12 വരെ ദർഘാസ്  സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0477 2251728.

പച്ചതുരുത്ത് - മുൻപേ പറന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച 555 നഴ്‌സറികളിലെ 10 ലക്ഷം ഫലവൃക്ഷത്തൈകളെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 725 പച്ചത്തുരുത്തുകളാക്കി പരിപാലിച്ചുകൊണ്ട് 2019 ലെ ലോകപരിസ്ഥിതി ദിനാഘോഷം വ്യത്യസ്ഥമാക്കുകയാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. ഒരു സെന്റ് മുതൽ ഓരേക്കർവരെയുള്ള സ്ഥലങ്ങളിൽ ചെറിയ ഫലവൃക്ഷത്തോട്ടങ്ങൾ  വച്ച് പിടിപ്പിച്ച്  പരിപാലിച്ച് വളർത്തുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. തെങ്ങ്,  പേര, ആത്ത, മാതളം, ചാമ്പ, കറിവേപ്പ്   മുരിങ്ങ തുടങ്ങിയ മരങ്ങളാണ് ഇങ്ങനെ നട്ടു വളർത്തിയിരിക്കുന്നത്. കറിവേപ്പ് മാത്രം ഇതിൽ 4 ലക്ഷത്തോളം വരും. മാർക്കറ്റിൽ  ഏറ്റവും കൂടുതൽ എൻഡോസൾഫാൻ കാണപ്പെടുന്നത് കറിവേപ്പിലാണ്. ഇതിനെ തടുക്കാനാണ് ജൈവകൃഷിരീതിയനുസരിച്ച് ഇത്രയധികം  കറിവേപ്പ് തോട്ടങ്ങൾ  ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞവർഷങ്ങളിൽ നട്ട് പിടിപ്പിച്ച  ആത്തയും മാതളവുമൊക്കെ കായ് ഫലം തന്ന് കൊണ്ടാണ് ഇക്കുറി ലോകപരിസ്ഥിതി ദിനത്തെ വരവേല്ക്കുന്നത്.  ഹരിതകേരള മിഷൻ ഈ വർഷം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംയുക്തമായി പച്ചത്തുരുത്തുകളുണ്ടാക്കാൻ ആഹ്വാനം ചെയ്തിരിക്കവേയാണ് തൊഴിലുറപ്പ് പദ്ധതി മാത്രം  ഉപയോഗിച്ച് കഞ്ഞിക്കുഴി  ബ്ലോക്ക് പഞ്ചായത്തിലെ  ചേർത്തല സൗത്ത്, കഞ്ഞിക്കുഴി, കടക്കരപ്പള്ളി, മാരാരിക്കുളം നോർത്ത്, തണ്ണീർമുക്കം  എന്നീ ഗ്രാമപഞ്ചായത്തുകൾ മുൻപേ പറന്നതെന്ന്  കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പ്രഭാമധുവും, ബ്ലോക്ക് ഡവലപ്പ്‌മെന്റ്  ഓഫീസർ  എം ഹഫ്‌സാബീവിയും  പറഞ്ഞു.
കാർ/ജീപ്പ് വാടകയ്ക്ക്: ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. ഓഫീസിന്റെ 2019-20 ആവശ്യത്തിലേക്ക് കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന്  വാഹന ഉടമകൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടാക്‌സി പെർമിറ്റുള്ള, ഏഴു വർഷത്തിൽ അധികം പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം. ജൂൺ 20ന് ഉച്ചയ്ക്ക് 12വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന്്് തുറക്കും. വിശദവിവരത്തിന് ഫോൺ: 0478-2869677.

 

date