Skip to main content
ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ബോര്‍ഡ് മെമ്പര്‍ അനില്‍ ജെ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ  നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നില്ലെന്ന് ഹോട്ടലുകള്‍ സന്ദര്‍ശിച്ച് ഉറപ്പ് വരുത്തുന്നു.

ജില്ലാതല ബാലവേല വിരുദ്ധ ദിനാചരണം തൊടുപുഴയില്‍ നടന്നു

തൊഴില്‍വകുപ്പ്  വനിതാ ശിശുവികസനവകുപ്പ് - ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്  ശരണബാല്യം പദ്ധതി ,ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ്ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ബാലവേല വിരുദ്ധ ദിനം ആചരിച്ചു.  ഇതോടനുബന്ധിച്ച്  തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളില്‍ ബാലവേല വിരുദ്ധ പ്രതിജ്ഞയോടുകൂടി ചേര്‍ന്ന യോഗം ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ദിനേശ് എം പിള്ള ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ജിയോ തടിക്കാട്ട് അധ്യക്ഷനാവുകയും ,ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍  ലിസ്സി തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. 
ജുവനൈല്‍ ജസ്‌ററിസ് ആക്ട്, ബാലവേല എന്നിവയെ സംബന്ധിച്ച് അഡ്വ. ആല്‍ബര്‍ട്ട് ജോസ് വിഷയം അവതരിപ്പിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ളവരും വ്യാപാരി വ്യവസായി, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും ലയണ്‍സ്, റോട്ടറി ഭാരവാഹികളും പങ്കെടുത്തു.

ഇടുക്കി ജില്ലയെ ബാലവേല വിരുദ്ധ ജില്ലയാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ചു ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഈ ദിവസം തന്നെ  ജില്ലയിലെ എല്ലാ താലൂക്കുകളിലെ അസ്സിസ്റ്റന്റ് ലേബര്‍ ഓഫിസറന്മാരുടെ നേതൃത്വത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് - ശരണബാല്യം പദ്ധതി , ചൈല്‍ഡ്ലൈന്‍ , പോലീസ് എന്നിവരുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ മേഖലകളില്‍ ജോയിന്റ് ഡ്രൈവുകള്‍ നടത്തി. തൊടുപുഴ  മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ മുതലായവയില്‍ ഉദ്യോഗസ്ഥര്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ  നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നില്ലെന്ന്  ഉറപ്പ് വരുത്തി. ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ബോര്‍ഡ് മെമ്പര്‍ അനില്‍ ജെ, ഇടുക്കി ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ ടോണി തോമസ്, തൊടുപുഴ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റെജി ജോസ്, തൊടുപുഴ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എം എന്‍ ബാബു, ജില്ലാ ലേബര്‍ ഓഫീസര്‍ നവാസ് വികെ, വിവിധ പോലീസ് ഉദ്യോഗസ്ഥര്‍, ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date