Skip to main content

മഞ്ചേരി പോളിടെക്നികിന് പുതിയ ബസ്

മഞ്ചേരി ഗവ. പോളിടെക്നികിന് അനുവദിച്ച പുതിയ ബസ് എം.ഉമ്മര്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. എം.എല്‍.എ യുടെ ആസ്തിവികനസ ഫണ്ടില്‍ നിന്നാണ് പുതിയ ബസ് അനുവദിച്ചത്. 2016 ല്‍ സ്ഥാപിതമായ മഞ്ചേരി പോളിടെക്നിക്കല്‍ സിവില്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകളിലായി 600 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, പ്രിന്‍സിപ്പല്‍ എം രാമചന്ദ്രന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ അബ്ദുല്‍ ജലീല്‍, മഞ്ചേരി  വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എ സോജന്‍, മഞ്ചേരി ടിഎച്ച്സ് സൂപ്രണ്ട് എസ്.ബി വിനോദ്, കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സുപ്രണ്ട് ബി.രാജലക്ഷ്മി, സ്റ്റുഡന്റ്സ് യൂനിയന്‍ ചെയര്‍മാന്‍ എന്‍.കെ ആഷിഖ് എന്നിവര്‍ സംസാരിച്ചു.

 

date