Skip to main content

ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന് കീഴില്‍ കരാര്‍ നിയമനം

     ജില്ലയില്‍ ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസിനു കീഴില്‍ ഒഴിവുളള ബ്ലോക്ക് ടെക്‌നോളജി മാനേജര്‍മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  നിലവിലുളളതും വരാനിരിക്കുന്നതുമായ തസ്തികകളിലേക്കാണ് നിയമനം. 25,000  രൂപയാണ് പ്രതിമാസ വേതനം.  അംഗീകൃത ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.എസ്.സി ഹോള്‍ട്ടികള്‍ച്ചര്‍, ബി.എസ്.സി ഫിഷറീസ്, ബി.എസ്.സി ഡയറി ടെക്‌നോളജി, ബി.എസ്.സി ഡയറി ഹസ്ബന്ററി, ബി.വി.എസ്.സി, ബി.ടെക് അഗ്രികള്‍ച്ചര്‍ തുടങ്ങിയവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ 24ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആത്മ പ്രൊജക്ട് ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍:04832733916.

 

date