Skip to main content

ജി.എസ്.ടി വാർഷിക റിട്ടേൺ  ശില്പശാല ഇന്ന്്

ആലപ്പുഴ:ജില്ല ജി.എസ്.ടി ഫെസിലിറ്റേഷൻ കമ്മിറ്റിയുടെയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്‌സേഷൻ തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 17)ന്  ബുധനാഴ്ച രാവിലെ 10ന് ആലപ്പുഴ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ ജി.എസ്.ടി വാർഷിക റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിന പഠന ശില്പശാല സംഘടിപ്പിക്കുന്നു. ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും.  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഡപ്യൂട്ടി കമ്മീഷണർ എസ്.അനിൽകുമാർ അധ്യക്ഷത വഹിക്കും. സി.ജി.എസ്.ടി അസി.കമ്മീഷണർ പ്രവീൺ ഗവാസ്‌കർ, ജി.ഐ.എഫ്.ടി  രജിസ്ട്രാർ പി.എസ്.കിരൺലാൽ, സംസ്ഥാന ജി.എസ്.ടി ഫെസിലിറ്റേഷൻ കമ്മിറ്റി മെമ്പർ എ.എൻ.പുരം ശിവകുമാർ എന്നിവർ പങ്കെടുക്കും.
 

date