Skip to main content

വനിതാ സംഘങ്ങളെ കൃഷിയില്‍ സജീവമാക്കാന്‍ സമൃദ്ധി; സംഘാടക സമിതി രൂപീകരിച്ചു

പ്രളയത്തില്‍ കൃഷിനാശം നേരിട്ട വനിതാ സംഘങ്ങളെ കൃഷിയില്‍ സജീവമാക്കുന്നതിന് കുടുംബശ്രീ നടപ്പാക്കുന്ന സമൃദ്ധി കാമ്പയിനിന്‍റെ ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായുള്ള സമിതിയില്‍ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗംങ്ങള്‍ സബ്ജക്ട് കമ്മിറ്റി ചെയര്‍മാന്‍മാരാണ്. 

കഴിഞ്ഞ വര്‍ഷം അയല്‍ക്കൂട്ടങ്ങള്‍ മുഖേന കുടുംബശ്രീ നടപ്പാക്കിയ പൊലിവ്, ഭക്ഷ്യസുരക്ഷാ ഭവനം എന്നിവയുടെ തുടര്‍ച്ചയായാണ് സമൃദ്ധി നടപ്പാക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ മുഖേന കുറഞ്ഞത് പതിനായിരം ഏക്കര്‍ തരിശുഭൂമി കൃഷിക്കായി ഉപയോഗപ്പെടുത്താനാണ് നീക്കം. പകുതി സ്ഥലത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത്  മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്.

     

 വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കി നടപ്പാക്കുന്ന കാമ്പയിനിന് സര്‍ക്കാര്‍ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചെയര്‍മാന്‍മാരായുള്ള പ്രാദേശിക സംഘാടക സമിതി രൂപീകരണം ഇന്ന്(ജൂലൈ 17) ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും  നടക്കും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്, മുന്‍ പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലി, ശോഭ സലിമോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ്, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് എന്നിവര്‍ സംസാരിച്ചു. 

date