Post Category
സഹകരണ ജേര്‍ണല്‍ ദിനം ആചരിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സഹകരണ ജേണല്‍ ദിനം ആചരിച്ചു. കേരളത്തിലെ ആദ്യത്തെ സഹകരണ വകുപ്പ് മന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനമായ ജൂലൈ 17 ആണ് സഹകരണ ജേണല്‍ ദിനമായി ആചരിക്കുന്നത്. കണ്ണൂര്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടി സംസ്ഥാന സഹകരണ യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗം കെ കെ നാരായണന് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം കെ ദിനേഷ് ബാബു അധ്യക്ഷത വഹിച്ചു. പരിശീലന കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ സത്യപാലന്, സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ പി അശോകന്, പ്ലാനിംഗ് ഫോറം കണ്‍വീനര്‍ അനിയേരി ദിനേശന്, എന്‍ ചന്ദ്രന്, ടി പി സുനില്‍ കുമാര്‍, കെ സുരേശന്, പി രജിത, കെ പ്രീത, സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/2452/2019
date
- Log in to post comments