Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കാലവര്‍ഷം: ജില്ലയില്‍ ജൂലൈ 18, 19 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട്
20, 21 തീയതികളില്‍ യെല്ലോ അലേര്‍ട്ട്
    ജില്ലയില്‍ ജൂലൈ 18, 19 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട് പഖ്യാപിച്ചു. ജൂലൈ 20, 21 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) ആയ  മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പി എന്‍ സി/2453/2019

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
    കേരള തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പി എന്‍ സി/2454/2019 

വൈദ്യുതി മുടങ്ങും
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളയാങ്കോട്, കുളപ്പുറം, കടന്നപ്പള്ളി റോഡ്, പെരിയാട്ട് ഈസ്റ്റ്, ശിവക്ഷേത്ര പരിസരം, പി എച്ച് സി പരിസരം ഭാഗങ്ങളില്‍ നാളെ (ജൂലൈ 18) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ സിറ്റി, കരിവെള്ളൂര്‍, കുരുമ്പോളി, ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, കരോത്ത് വയല്‍, വെണ്ണക്കല്‍ വയല്‍, പാലുകാച്ചിപാറ ഭാഗങ്ങളില്‍ നാളെ (ജൂലൈ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജയജ്യോതി, വാസു പീടിക, പന്നിയോട്ട് മൂല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂലൈ 18) രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട്ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2455/2019

ഐ ടി ഐ കൗണ്‍സലിംഗ്
    കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ 2019 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ഈഴവ/ഓപ്പണ്‍ വിഭാഗം/മറ്റ് പിന്നോക്ക ഹിന്ദു വിഭാഗം-230, മുസ്ലീം-220, എസ് സി-195, ഒ ബി എക്‌സ്, എസ് ടി, എല്‍ സി-190, ഈഴവ/ഓപ്പണ്‍ വിഭാഗം, ഒ ബി എച്ച്(പെണ്‍)-220, മുസ്ലീം(പെണ്‍)-200, ടി എച്ച് എസ് - 200 എന്നിങ്ങനെ ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിച്ച അപേക്ഷകര്‍ക്കുള്ള കൗണ്‍സലിംഗ് ജൂലൈ 19, 20 തീയതികളില്‍ നടക്കും.  അപേക്ഷകര്‍ ജൂലൈ 19 ന് രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ ഐ  ടി ഐ യില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ഫോണ്‍: 0497 2835183.
    ഗവ. വനിത ഐ ടി ഐ  പ്രവേശനത്തിനായുള്ള രണ്ടാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  കൗണ്‍സലിംഗും പ്രവേശനവും ജൂലൈ 19 ന് രാവിലെ എട്ട് മണിക്ക്  നടക്കും.  ഇന്‍ഡക്‌സ് മാര്‍ക്ക് - ജനറല്‍, തീയ്യ, മറ്റു പിന്നോക്ക ഹിന്ദുക്കള്‍, മുസ്ലീം - 215, പട്ടികജാതി - 190, മറ്റു പിന്നോക്ക കൃസ്ത്യന്‍ -  175 എന്നിവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി   വനിത ഐ ടി ഐ ഓഫീസില്‍  ഹാജരാകണം. കൗണ്‍സലിംഗിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും http://womenitikannur.kerala.gov.in/ ലും ലഭിക്കും.  ഫോണ്‍: 0497 2835987.
പി എന്‍ സി/2456/2019

സൗജന്യ തൊഴില്‍ പരിശീലനം
    ഫിഷറീസ് വകുപ്പിന്റെ കീഴില്‍ സാഫ്(സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) ന്റെ നേതൃത്വത്തില്‍ തീരനൈപുണ്യ പദ്ധതിയിലൂടെ മത്സ്യമേഖലയിലെ അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് 60 ദിവസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു.    പ്ലസ്ടു പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5000 രൂപ സ്റ്റൈപന്റ് നല്‍കും.  അപേക്ഷ ഫോറം കണ്ണൂരിലെ സാഫ്  കാര്യാലയത്തിലും അതത് മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ആഗസ്ത് ഒമ്പതിന് മുമ്പ് ലഭിക്കണം.  ഫോണ്‍: 0497 2732467, 7994903092, 8606510370, 8547439623.
പി എന്‍ സി/2457/2019

ഡ്രസ് ഡിസൈനിംഗ്, ടെലറിംഗ് കോഴ്‌സുകള്‍
    കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴില്‍ കണ്ണൂര്‍ മരക്കാര്‍കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ലൂം സര്‍വീസ് സെന്ററില്‍ രണ്ട് മാസത്തെ ഡ്രസ് ഡിസൈനിംഗ്, ടെയ്‌ലറിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ജൂലൈ 19 ന് മുമ്പ് സെന്ററില്‍ സമര്‍പ്പിക്കണം.  കോഴ്‌സ് ഫീസ് 1500 രൂപ.  ഫോണ്‍: 0497 2734950.
പി എന്‍ സി/2458/2019

സി ഡിറ്റില്‍ ഐ ടി കോഴ്‌സുകള്‍
    സി ഡിറ്റിന്റെ വിവിധ കേന്ദ്രങ്ങളിലെ പി ജി ഡി സി എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി സി എ തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകളിലേക്കും ജാവ, ഡോട്ട് നെറ്റ്, പി എച്ച് പി, പൈത്തോണ്‍ പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിംഗ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ക്ക് സി ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക.  വെബ്‌സൈറ്റ്:www.tet.cdit.org.  ഫോണ്‍: 0471 2321360, 2321310.
പി എന്‍ സി/2459/2019

റാങ്ക് ലിസ്റ്റ് റദ്ദായി
    ജില്ലയില്‍ കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍(076/2013) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 ഏപ്രില്‍ 27 ന് നിലവില്‍ വന്ന 224/16/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2019 ഏപ്രില്‍ 27 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2460/2019

ഐ ഐ എച്ച് ടി യില്‍ തൊഴില്‍ പരിശീലനം
    കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കീം ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ് ഇന്‍ ടെക്‌സ്റ്റൈല്‍ സെക്ടര്‍(സമര്‍ഥ്) ന്റെ ഭാഗമായി തോട്ടട ഐ ഐ എച്ച് ടി യില്‍ ഹാന്റ്‌ലൂം വീവര്‍(ഫ്രെയിം ലൂം), ഹാന്റ് ഡൈയിംഗ് ഓപ്പറേറ്റര്‍, ബ്ലോക്ക് പ്രിന്റിംഗ്, ഡോബി ഹാന്റ്‌ലൂം വീവര്‍, ജക്കാര്‍ഡ് ഹാന്റ്‌ലൂം വീവര്‍, കാഡ് ഓപ്പറേറ്റര്‍, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, പാറ്റേണ്‍ മേക്കര്‍, ഫാബ്രിക് ചെക്കര്‍, ഓവര്‍ ലോക്ക് ആന്റ് ഫ്‌ളാഗ് ലോക്ക് മെഷീന്‍, ഗാര്‍മെന്റ് ചെക്കര്‍ എന്നീ തൊഴില്‍ വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്നു.  താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം വിശദമായ അപേക്ഷ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി, തോട്ടട, കണ്ണൂര്‍ 670007 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.   info@iihtkannur.ac.in എന്ന മെയിലിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  വെബ്: iihtkannur.ac.in. ഫോണ്‍: 0497 2835390.
പി എന്‍ സി/2461/2019

date