Skip to main content

അരൂര്‍-ഇടക്കൊച്ചി പാലം മുതല്‍ പാമ്പായിമൂല വരെ ഗതാഗതം തടസപ്പെടും

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണം

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് അംഗീകൃത അണ്‍എയ്ഡഡ് സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ 2019-20 വര്‍ഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട ക്ലെയിം എന്‍ട്രി നടപടികള്‍ ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി അടിയന്തിരമായി പൂര്‍ത്തീകരിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ഫോര്‍വേഡ് ചെയ്യേണ്ടതാണ്.

സി-ഡിറ്റില്‍ ഐ.റ്റി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി:  സര്‍ക്കാര്‍ അംഗീകൃതവും പബ്ലിക് സര്‍വ്വീസ് മേഖലയിലെ ഒഴിവുകള്‍ക്ക് ഉപയുക്തവുമായ പി.ജി.ഡി.സി.എ അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലുടനീളമുളള സി-ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു. അതോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി, പൈതോണ്‍ പ്രോഗ്രാമിംഗ്, റ്റാലി സര്‍ട്ടിഫിക്കേഷന്‍ മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിംഗ് തുടങ്ങിയ ഐ.റ്റി കോഴ്‌സുകളുടെയും അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താങ്കുടെ ഏറ്റവും അടുത്തുളള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. www.tet.cdit.org, ഫോണ്‍ 0471-2321360/2321310.

ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക്
 നൈപുണ്യ വികസന ക്ലാസ്

കൊച്ചി: സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെക്കിംഗ് ദി ബെസ്റ്റ് (കിംബ്) ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നൈപുണ്യ വികസന ക്ലാസുകള്‍ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ ലബോറട്ടറി രംഗത്തുളള ഡോക്ടര്‍മാര്‍ക്കും, ലാബ് ടെക്‌നിഷ്യന്‍മാര്‍ക്കും, ക്വാളിറ്റി എക്‌സിക്യൂട്ടീവുകള്‍ക്കും വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ക്വാളിറ്റി മാനേജ്‌മെന്റ് പ്രാക്ടീസ് ഇന്‍ മെഡിക്കല്‍ ലബോറട്ടറി ട്രെയിനിംഗ് പ്രോഗ്രാം ആഗസ്റ്റില്‍ നടത്തുന്നത്. പാര്‍ട്ട് ടൈം പ്രോഗ്രാമില്‍ നിലവില്‍ ജോലിചെയ്യുന്നവര്‍ക്കും എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി കഴിഞ്ഞ ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ 7902381031, 9048110031, 9447729772.

അരൂര്‍-ഇടക്കൊച്ചി പാലം മുതല്‍
പാമ്പായിമൂല വരെ ഗതാഗതം തടസപ്പെടും

കൊച്ചി: ഓള്‍ഡ് എന്‍.എച്ചിലെ പളളുരുത്തി-ഇടക്കൊച്ചി റോഡില്‍ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ സ്ഥാപിച്ചശേഷം, റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നു. ഇന്നു (ജൂലൈ 18) മുതല്‍ ജൂലൈ 21 വരെ രാത്രി 10 മുതല്‍ രാവിലെ നാലു വരെ പ്രസ്തുത റോഡില്‍, അരൂര്‍-ഇടക്കൊച്ചി പാലം മുതല്‍ പാമ്പായിമൂല വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.
ആലപ്പുഴ-അരൂര്‍ ഭാഗത്തുനിന്ന് ഇടക്കൊച്ചി-പളളുരുത്തി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ കുണ്ടന്നൂരില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കണ്ണങ്ങാട്ട് പാലം വഴിയും, പളളുരുത്തി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബി.ഒ.ടി പാലം-കുണ്ടന്നൂര്‍ വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം )കോഴ്‌സിലേക്ക് തിരുവനന്തപുരം സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റണ്‍ഷിപ്പ്  എന്നിവക്കുള്ള അവസരം ഉണ്ടായിരിക്കും. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. കെ.എസ്.ഇ.ഡി.സി (ലിമിറ്റഡ്) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200  രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ   ജൂലൈ 20 നകം സെന്ററില്‍ ലഭിക്കണം. ക്ലാസുകള്‍ ആഗസ്റ്റില്‍ ആരംഭിക്കും. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ, വഴുതക്കാട്, തിരുവനന്തപുരം 695014. കൂടുതല്‍ വിവരങ്ങള്‍ക്ക്   8137969292, 6238840883.

മഹാരാജാസ് കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 24-ന് രാവിലെ 11-ന് അഭിമുഖത്തിന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

കിറ്റ്‌സ് സെന്ററില്‍ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ്
ടൂറിസം കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആര്‍.എം റോഡിലുളള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്‌സിലേക്ക് ഒഴിവുളള ഏതാനും സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് ജൂലൈ 25 വരെ അപേക്ഷിക്കാം. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേക്കും നിരവധി ജോലി സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401008.

 

കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

 

 

കാക്കനാട്: ജില്ലയില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ ഉദ്പാദിപ്പിക്കുന്ന കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന്റെ കാക്കനാട്ടുളള ജില്ലാ ഓഫീസില്‍ പേര്, ഉദ്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ എന്നിവ രജിസറ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 0484-2427730 എന്ന നമ്പറില്‍ ബന്ധപ്പടണം.

 

വാഹനം വാടകക്ക് ആവശ്യമുണ്ട്

 

കാക്കനാട്:സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ പ്രതിമാസ വാടകയില്‍ വാഹനം ആവശ്യമുണ്ട്.താത്പര്യമുളള വാഹന ഉടമകള്‍ ഈ മാസം 27 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ക്വട്ടേഷനുകള്‍ നല്‍കണം. 

ഫോണ്‍: 0484-2422290

 

ഷോര്‍ട്ട് ഫിലിംഫെസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

കാക്കനാട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവജനങ്ഹള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. സ്ത്രീ ശാക്തീകരണം, വികസനം, പരിസ്ഥിതി സംരക്ഷണം, ബോധവത്കരണം എന്നീ വിഷയങ്ങളിലാണ് ഫെസ്റ്റിവല്‍. 18-40 പ്രായപരിധിയുളളവര്‍ക്കായാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കുന്നതിനും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

 

വാഹനം വാടകക്ക് ആവശ്യമുണ്ട്. 

 

കാക്കനാട്: ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് എറണാകുളം ജില്ലാ ഓഫീസിന്റെ ആവശ്യാര്‍ത്ഥം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് ആവശ്യമുണ്ട്. താത്പര്യമു ളള വാഹന ഉടമകള്‍ ഈ മാസം 26 ന് വൈകിട്ട് മൂന്നിന് മുമ്പായി ക്വട്ടേഷനുകള്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 0484-2307309 എന്ന നമ്പറില്‍ ബന്ധപ്പെടണം

 

അതിജീവനത്തിന്റെ പാതയിൽ വൈപ്പിനിലെ പഞ്ചായത്തുകൾ

 

കൊച്ചി: പ്രളയത്തിന് ഒരു വർഷം  പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രളയം നാശനഷ്ടം വിതച്ച വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ  എടവനക്കാട്, കുഴിപ്പിള്ളി, നായരമ്പലം, പള്ളിപ്പുറം, ഞാറയ്ക്കൽ പഞ്ചായത്തുകൾ  അതിജീവനത്തിന്റെ പാതയിലാണ്.  പഞ്ചായത്തുകളിൽ വാസയോഗ്യമല്ലാതായ ഭവനങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാനുള്ള  പദ്ധതികൾ  അന്തിമഘട്ടത്തിലേക്ക് കടന്നു. പ്രളയക്കെടുതിയിൽ പഞ്ചായത്തുകളിലെ പതിനായിരത്തോളം കുടുംബങ്ങളാണ്  ദുരിതബാധിതരായത്. മുപ്പതിനായിരത്തില്‍ പരം ആളുകള്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകേി വന്നു.  

 

 പ്രളയാനന്തരം ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍റ്സ്  അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 

 

എടവനക്കാട്, നായരമ്പലം, പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറയ്ക്കൽ പഞ്ചായത്തുകളിലായി ആകെ 65 വീടുകളാണ് ബ്ലോക്കിൽ പൂർണ്ണമായും തകർന്നത്. വീടുകൾക്കും , കൃഷിക്കും , കച്ചവട സ്ഥാപനങ്ങൾക്കും, മത്സ്യ ബന്ധനത്തിനും ഉൾപ്പടെ കോടികളുടെ നാശനഷ്ടവും ഉണ്ടായിരുന്നു. 

 

സർക്കാർ നൽകുന്ന ധനസഹായത്തിൽ 42 ഭവനങ്ങളാണ് ബ്ലോക്കിൽ നിർമ്മിക്കുന്നത്. ഇതിൽ 16 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 15 വീടുകളുടെ മേൽക്കൂരയും 9 വീടുകളുടെ ലിന്റിലും രണ്ടു വീടുകളുടെ ബെയ്സ്മെന്റ് പണികളും പൂർത്തിയായി. 

 

ഡിപി വേൽഡ് എടവനക്കാട് പഞ്ചായത്തിൽ ആറും നായരമ്പലം പഞ്ചായത്തിൽ രണ്ടും പള്ളിപ്പുറം പഞ്ചായത്തിൽ  രണ്ടു വീടുകളുമാണ് നിർമ്മിക്കുന്നത്. ഈ വീടുകളുടെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . 

 

കെയർ ഹോം പദ്ധതി പ്രകാരം  എടവനക്കാട് പഞ്ചായത്തിൽ രണ്ടും നായരമ്പലം പഞ്ചായത്തിൽ ഒന്നും പള്ളിപ്പുറം പഞ്ചായത്തിൽ പത്തും വീടുകളാണ് നിർമ്മിക്കുന്നത്. 12 വീടുകളുടെയും ഭവന നിർമ്മാണം പൂർത്തിയാക്കി ശേഷിക്കുന്ന ഒരു വീടിന്റെ മേൽക്കൂര വരെയുള്ള പണികളും പൂർത്തിയായി.

 

പ്രളയ പുനരധിവാസം: ചെറുകിട വ്യവസായികൾക്ക് ആശ്വാസമായി ഉജ്ജീവന

പാറക്കടവ് ബ്ലോക്കിൽ 40 പേർക്ക് സഹായം

 

കുറുമശ്ശേരി: പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പാറക്കടവ് ബ്ലോക്കിലെ ചെറുകിട വ്യവസായികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ഉജ്ജീവന പദ്ധതി. പ്രളയബാധിത ലിസ്റ്റിൽ ഉൾപ്പെട്ട ചെറുകിട വ്യവസായികൾക്ക് ലോൺ സബ്സിഡി നൽകുന്ന പദ്ധതിയായ ഉജ്ജീവനയിൽ ബ്ലോക്കിൽ 40 പേർക്കാണ് സഹായം ലഭിച്ചത്. പരമാവധി രണ്ടു ലക്ഷം രൂപ വരെ ലോൺ സബ്സിഡിയായി ഇവർക്കും ലഭിക്കും. ചെറുകിട സൂക്ഷ്മ വ്യവസായികൾക്ക് പലിശയിൽ എട്ട് ശതമാനം വരെ ഇളവ് ലഭിക്കുന്ന പദ്ധതിയും വ്യവസായികൾക്കായി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. പാറക്കടവ് ബ്ലോക്കിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ ലിസ്റ്റിൽ  700 കടകളും 180 ചെറുകിട വ്യവസായികളുമാണുള്ളത്. ഇതിൽ 40 പേർ സബ്സിഡി ലോണുകൾ നേടി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി.

 

ജനപ്രതിനിധികൾക്ക് പരിശീലനം

 

കുറുമശ്ശേരി: പാറക്കടവ് ബ്ലോക്കിലെ ജനപ്രതിനിധികൾക്കും പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും 19, 20 നും ദ്വിദിന പരിശീലനം നടത്തും. പുതിയ ഇടപെടൽ പ്രവർത്തനങ്ങളും സംയോജന സാധ്യതകളും എന്ന വിഷയത്തിലാണ് പരിശീലനം നടക്കുക. കില യുടെ നേതൃത്വത്തിലാണ് പരിശീലനം. 103 അംഗങ്ങളാണ് ബ്ലോക്കിലും ഗ്രാമ പഞ്ചായത്തുകളിലുമായി ഉള്ളത്.

 

പ്രളയ പുനരധിവാസം: ചെറുകിട വ്യവസായികൾക്ക് ആശ്വാസമായി ഉജ്ജീവന

പാറക്കടവ് ബ്ലോക്കിൽ 40 പേർക്ക് സഹായം

 

കുറുമശ്ശേരി: പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പാറക്കടവ് ബ്ലോക്കിലെ ചെറുകിട വ്യവസായികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ഉജ്ജീവന പദ്ധതി. പ്രളയബാധിത ലിസ്റ്റിൽ ഉൾപ്പെട്ട ചെറുകിട വ്യവസായികൾക്ക് ലോൺ സബ്സിഡി നൽകുന്ന പദ്ധതിയായ ഉജ്ജീവനയിൽ ബ്ലോക്കിൽ 40 പേർക്കാണ് സഹായം ലഭിച്ചത്. പരമാവധി രണ്ടു ലക്ഷം രൂപ വരെ ലോൺ സബ്സിഡിയായി ഇവർക്കും ലഭിക്കും. ചെറുകിട സൂക്ഷ്മ വ്യവസായികൾക്ക് പലിശയിൽ എട്ട് ശതമാനം വരെ ഇളവ് ലഭിക്കുന്ന പദ്ധതിയും വ്യവസായികൾക്കായി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. പാറക്കടവ് ബ്ലോക്കിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ ലിസ്റ്റിൽ  700 കടകളും 180 ചെറുകിട വ്യവസായികളുമാണുള്ളത്. ഇതിൽ 40 പേർ സബ്സിഡി ലോണുകൾ നേടി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി.

 

ജനപ്രതിനിധികൾക്ക് പരിശീലനം

 

കുറുമശ്ശേരി: പാറക്കടവ് ബ്ലോക്കിലെ ജനപ്രതിനിധികൾക്കും പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും 19, 20 നും ദ്വിദിന പരിശീലനം നടത്തും. പുതിയ ഇടപെടൽ പ്രവർത്തനങ്ങളും സംയോജന സാധ്യതകളും എന്ന വിഷയത്തിലാണ് പരിശീലനം നടക്കുക. കില യുടെ നേതൃത്വത്തിലാണ് പരിശീലനം. 103 അംഗങ്ങളാണ് ബ്ലോക്കിലും ഗ്രാമ പഞ്ചായത്തുകളിലുമായി ഉള്ളത്.

date