Skip to main content

പ്രളയാനന്തര പുനര്‍നിര്‍മ്മാണം പാറത്തോട് പള്ളിപ്പടി പാലം പൂര്‍ത്തിയായി

       പ്രളയത്തില്‍ തകര്‍ന്ന കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിലെ പള്ളിപ്പടി ഗ്രേസി സ്മാരക സ്കൂളിനു സമീപത്തെ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിന്‍റെ 15 ലക്ഷം രൂപയുടെ പദ്ധതിയാണിത്. നാഷണല്‍ ഹൈവേയില്‍ നിന്നും പുളിമൂട്, പാലപ്ര, ഗ്രേസി മെമ്മോറിയല്‍ സ്കൂള്‍ എന്നിവടങ്ങളിലേക്കുള്ള ഗതാഗത മാര്‍ഗ്ഗമായിരുന്നു ഈ പാലം.

ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന തടിപ്പാലത്തിനു പകരം  40 വര്‍ഷം മുന്‍പാണ് കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചത്. പ്രളയകാലത്ത് വെള്ളം കുത്തിയൊഴുകി അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു പോകുകയും കൈവരികള്‍ ഒലിച്ചു പോവുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്‍റെ പ്രളയാനന്തര നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് മാസം കൊണ്ടാണ് പാലത്തിന്‍റെയും കലുങ്കിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മൂന്നു മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം ജനകീയ പങ്കാളിത്തത്തോടെ സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ച് ആറ് മീറ്ററാക്കിയാണ്  പുതുക്കി പണിതിരിക്കുന്നത്. പാലം ഈ മാസം 25ന് ഉദ്ഘാടനം ചെയ്യും.

date