Skip to main content

പ്രതീക്ഷയുടെ വഴിയില്‍ വീണ്ടും അജിത് കുമാര്‍

കിളിരൂര്‍ അജിത് ഭവനില്‍ അജിത് കുമാറിന്‍റെ ആറേക്കറോളം വരുന്ന മത്സ്യക്കുളത്തിലെ ഒരു ലക്ഷത്തോളം മുന്‍കുഞ്ഞുങ്ങളാണ് പ്രളയത്തില്‍ ഒഴുകിപ്പോയത്.ٹ ഫാം പൂര്‍ണമായും തകര്‍ന്നു. സംരക്ഷണ വലകള്‍ നശിച്ച്  ചെളിയും എക്കലും അടിഞ്ഞുകൂടി കുളത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആകെ 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. 

ദുരന്ത നിവാരണ നിധിയില്‍ നിന്നും 12,000 രൂപ ലഭിച്ചതാണ് പ്രതീക്ഷയുടെ വഴി തുറന്നത്. തുടര്‍ന്ന്  ഫിഷറീസ് വകുപ്പില്‍ നിന്നും 2.35 ലക്ഷം രൂപയുടെ ധനസഹായം കിട്ടി. ആദ്യ ഘട്ടമായി ലഭിച്ച 1,90,000 രൂപ കൊണ്ട് കുളത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ബണ്ട് നിര്‍മ്മിച്ച് പുതിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നിക്ഷേപിച്ചു. രണ്ടാം ഗഡുവായി 45,000 രൂപ ലഭിച്ചു. 

ബാങ്കില്‍നിന്ന് വായ്പ എടുത്താണ് കുമരകം ചക്രംപടിയില്‍ അഞ്ച് വര്‍ഷമായി പാട്ടത്തിനെടുത്ത ഭൂമിയില്‍ മത്സ്യ കൃഷി നടത്തിയിരുന്നത്. കാര്‍ഷികവൃത്തിയോടുതന്നെ വിടപറയുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിലാണ് ഫിഷറീസ് വകുപ്പ് സഹായമേകിയതെന്ന് അജിത് പറയുന്നു.  പതിനാറു വര്‍ഷമായി വാണിജ്യാടിസ്ഥാനത്തില്‍ ശുദ്ധജല മത്സ്യകൃഷി നടത്തുന്ന ഇദ്ദേഹം പുതിയതായി മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയിട്ട് മൂന്നു മാസം പിന്നിട്ടു. 

date