Skip to main content

ബ്ലൂ ആർമി: ഏകദിന പരിശീലനം 22 ന്

ജലരക്ഷ ജീവരക്ഷയുടെ ഭാഗമായി തൃശൂർ ജില്ലാ പഞ്ചായത്തും കിലയും സംയുക്തമായി ബ്ലൂ ആർമി അംഗങ്ങൾക്കായി ഏകദിന പരിശീലനം നടത്തുന്നു. പരിശീലനത്തിന്റെ ഉദ്ഘാടനം കിലയിൽ ജൂലൈ 22 രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിക്കും. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ ജെന്നി ജോസഫ്, മഞ്ജുളാരുണൻ, പദ്മിനി ടീച്ചർ, കെ ജെ ഡിക്‌സൺ എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി ഡി സിന്ധു പദ്ധതി വിശദീകരിക്കും. ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ സ്വാഗതവും കില കോഴ്‌സ് കോർഡിനേറ്റർ രേണുകുമാർ നന്ദിയും പറയും.
തുടർന്ന് വടക്കാഞ്ചേരി മണ്ണുസംരക്ഷണ ഓഫീസർ അജിത്കുമാർ 'നീർത്തടാധിഷ്ടിത വികസനവും വിവിധ മണ്ണുജല സംരക്ഷണ മാർഗ്ഗങ്ങളും' എന്ന വിഷയത്തിലും കില ഫാക്കൽറ്റി വി കെ ശ്രീധരൻ 'ബ്ലൂ ആർമി കർമ്മ പഥത്തിലേക്കും' എന്ന വിഷയത്തിലും ചാലക്കുടി മണ്ണുസംരക്ഷണ ഓഫീസർ പ്രിൻസ് ടി കുര്യൻ 'കർമ്മപദ്ധതി അവതരണം' എന്ന വിഷയത്തിലും ക്ലാസ്സ് നയിക്കും.
 

date