Skip to main content

ജനകീയം ഈ അതിജീവനം ഇന്ന് (20 ) കട്ടപ്പനയില്‍

പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ സംഗമം-ജനകീയം ഈ അതിജീവനം- എന്ന പരിപാടി ഇന്ന് (ജൂലൈ  20) കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.  രാവിലെ 11.30 ന് റോഷി അഗസ്റ്റിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.   അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. 

 എം.എല്‍.എ മാരായ പി. ജെ. ജോസഫ്, ഇ എസ് ബിജിമോള്‍, എസ് രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍, എ.ഡി.എം ആന്റണി സ്‌കറിയ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ  കെ.കെ.ജയചന്ദ്രന്‍,  കെ.കെ ശിവരാമന്‍,  ഇബ്രാഹിംകുട്ടി കല്ലാര്‍, എം.ജെ ജേക്കബ്,  കെ.എം ഷുക്കൂര്‍,  ബിനു. ജെ കൈമള്‍, ടി.പി ജോസഫ്, കെ.രാജഗോപാല്‍,അനൂപ് ഫ്രാന്‍സിസ്, പി.കെ വിനോദ്, പി.കെ ജയന്‍പിള്ള, തോമസ് ജോസഫ്, മാര്‍ട്ടിന്‍ മാണി, നോബിള്‍ ജോസഫ്, ജോണി ചെറുപറമ്പില്‍, ബി.ഡി പ്രശാന്ത്, കെ.സുരേഷ് ബാബു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

date