Skip to main content

കാര്‍ഷിക വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു

 

 

 

കൊയിലാണ്ടി നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കാര്‍ഷിക വിപണന കേന്ദ്രം  പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി.കെ പത്മിനി കേന്ദ്രം ഉദ്ഘാടനം ചെയ്തു.  പുതിയ ബസ്സ്സ്റ്റാന്റിന് കിഴക്ക് ഭാഗത്തുള്ള കുടുംബശ്രീ കെട്ടിടത്തിന് സമീപത്താണ് വിപണന കേന്ദ്രത്തിന് സൗകര്യമൊരുക്കിയത്. 

 

വിഷരഹിതവും ഗുണമേന്‍മയുള്ളതുമായ പച്ചക്കറി  വിലക്കുറവില്‍ ജനങ്ങള്‍ക്ക് എല്ലാ സമയങ്ങളിലും ലഭ്യമാക്കുന്നതിന് വേണ്ടി ഒരു സ്ഥിരം സംവിധാനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു ആദ്യ വില്‍പന നടത്തി.

 

 

കൊയിലാണ്ടിയിലെ പന്തലായനി, നടേരി, വിയ്യൂര്‍ വില്ലേജുകളിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതും മറ്റ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നതുമായ പച്ചക്കറി കര്‍ഷകരില്‍ നിന്ന ഏറ്റെടുത്ത് ഉപഭോക്താക്കള്‍ക്ക് ന്യായവിലക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്ഥിരം സമിതി അംഗങ്ങളായ വി.കെ അജിത, വി. സുന്ദരന്‍മാസ്റ്റര്‍, ദിവ്യ സെല്‍വരാജ്, കൗണ്‍സിലര്‍മാരായ മാങ്ങോട്ടില്‍ സുരേന്ദ്രന്‍, യു.കെ രാജീവന്‍ മാസ്റ്റര്‍, വി.പി ഇബ്രാഹിം കുട്ടി, കെ.വി സുരേഷ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date